മത്സ്യബന്ധനത്തിനുപോയ ട്രോളര്‍ബോട്ട് തീരത്തേക്ക് ഇടിച്ചുകയറി; തൊഴിലാളികള്‍ രക്ഷപ്പെട്ടു
വിഴിഞ്ഞം: മീന്‍ പിടിക്കാന്‍ പോയ കൂറ്റന്‍ ട്രോളര്‍ ബോട്ട് നിയന്തണം വിട്ട് തീരത്തേക്ക് ഇടിച്ച് കയറി. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികള്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ പൂവാര്‍ പൊഴിക്കരക്ക് സമീപത്തായിരുന്നു അപകടം.
കഴിഞ്ഞ ദിവസം രാത്രി പത്തോടെ കുളച്ചല്‍ ഹാര്‍ബറില്‍ നിന്ന് ഉള്‍ക്കടല്‍ ലക്ഷ്യമാക്കി മീന്‍ പിടിക്കാന്‍ പുറപ്പെട്ട കൊല്ലം സ്വദേശി റാണി യു ടെവക വിനായക എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
കുളച്ചല്‍ സ്വദേശി സുരേഷ് കുമാര്‍ (40) ആയിരുന്നു സ്രാങ്ക്. സ്റ്റിയറിങില്‍ ഘടിപ്പിച്ചിരുന്ന ചെയില്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് ലക്ഷ്യമില്ലാതെ തീരത്തേക്ക് ഇടിച്ച് കയറുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു.
സമീപത്തുകൂടി കടന്നു പോയ ചെറുമീന്‍പിടിത്തവള്ളങ്ങളെ ഇടിക്കാത്തതും കരയില്‍ ഇടിച്ച് കയറിയ ട്രോളര്‍ മറിയാത്തതും വന്‍ അപകടം ഒഴിവാക്കി. ബോട്ടില്‍ കുടുങ്ങിയ തൊഴിലാളികളെ മറ്റ് വള്ളക്കാര്‍ രക്ഷപ്പെടുത്തി.കരയില്‍ ഉറച്ച ബോട്ടിനെ കടലില്‍ ഇറക്കാന്‍ ഇന്നലെ വൈകുന്നേരം വരെ നടത്തിയ എല്ലാ ശ്രമങ്ങളും പാഴായി. മൂന്ന് ബോട്ടുകള്‍ വരുത്തി കുറ്റന്‍ വടമുപയോഗിച്ച് നടത്തിയ പരിശ്രമം വടം പൊട്ടിയതോടെ ഉപേക്ഷിച്ചു.
കൂറ്റന്‍ ക്രെയിന്‍ കൊണ്ട് വന്ന് പൊക്കിയെടുക്കാനുള്ള ശ്രമം ഇന്നും തുടരുമെന്ന് ബണ്ഡപ്പെട്ടവര്‍ അറിയിച്ചു.സഹായവുമായി തീരദേശ പൊലിസും മറൈന്‍ എന്‍ഫോഴ്‌സ്‌മെ ന്റും രംഗത്തുണ്ട്. എപ്പോഴും ശക്തമായി മണല്‍ അടിഞ്ഞ് കൂടുന്ന നെയ്യാറ് കടലില്‍ സംഗമിക്കുന്ന പൊഴിക്കരയ്ക്ക് സമീപമായതിനാന്‍ ബോട്ടിന് തകരാറില്ലാതെ കടലില്‍ ഇറക്കുക അസാധ്യമാണെന്ന്
തീരദേശ പൊലിസ് പറയുന്നു.ഉള്‍ക്കടലില്‍ പോയി നാല് ദിവസം കൂടുമ്പോള്‍ തീരത്തണയുന്ന ട്രോളറിന്റെ ആദ്യദിന യാത്രയിലാണ് അപകടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."