മുഖ്യമന്ത്രിയുടെ ചിത്രവുമായി പാര്‍ട്ടി പത്രത്തില്‍ 'പുലിമുരുകന്‍' പരസ്യം: സി.പി.എമ്മില്‍ വിവാദം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവുമായി 'പുലിമുരുകന്‍' എന്ന സിനിമയുടെ ഫുള്‍പേജ് പരസ്യം സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ ഒന്നാം പേജില്‍ വന്നതിന്റെ പേരില്‍ പാര്‍ട്ടിക്കുള്ളില്‍ വിവാദം. വിമര്‍ശനങ്ങളും പരിഹാസവുമായി ഈ വിഷയം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് ഇത് വിവാദമാകുന്നത്. പാര്‍ട്ടി നേതാക്കളില്‍ ചിലര്‍ പത്രത്തിന്റെ തലപ്പത്തുള്ളവരെ അതൃപ്തി അറിയിച്ചതായി അറിയുന്നു.
ഇന്നലെയാണ് പത്രത്തിന്റെ ഒന്നാം പേജില്‍ വാര്‍ത്തകളെല്ലാം ഒഴിവാക്കി സിനിമയുടെ പൂര്‍ണപരസ്യം വന്നത്. മുഖ്യമന്ത്രിയുടെയും ഭാര്യയുടെയും ചിത്രവും സിനിമയ്ക്കുള്ള മുഖ്യമന്ത്രിയുടെ ആശിര്‍വാദവും ഇതിലുണ്ട്. പത്രങ്ങള്‍ ഇങ്ങനെ ഒന്നാം പേജില്‍ പൂര്‍ണമായി പരസ്യങ്ങള്‍ നല്‍കാറുണ്ടെങ്കിലും സി.പി.എം പോലൊരു പാര്‍ട്ടിയുടെ പത്രത്തില്‍ ഇതു വന്നതും അതില്‍ മുഖ്യമന്ത്രി ഈ സിനിമയുടെ പ്രചാരകനായി മാറിയതുമാണ് വിമര്‍ശനങ്ങള്‍ ക്ഷണിച്ചുവരുത്തുന്നത്. തിയേറ്ററുകളില്‍ വന്‍ കലക്ഷനുമായി മുന്നേറുന്ന പുലിമുരുകന്‍ കാണാന്‍ മുഖ്യമന്ത്രി ഈയിടെ ഭാര്യയോടൊപ്പമെത്തിയത് വാര്‍ത്തയായിരുന്നു. ചിത്രം ഇഷ്ടപ്പെട്ട മുഖ്യമന്ത്രി മോഹന്‍ലാലിനെ വിളിച്ച് അഭിനന്ദിച്ചതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. മുഖ്യമന്ത്രിയും ഭാര്യയും തിയേറ്ററില്‍ സിനിമ കാണുന്ന ചിത്രത്തിനൊപ്പം പുലിമുരുകനെ ആശിര്‍വദിച്ച മുഖ്യമന്ത്രിക്ക് പുലിമുരുകന്‍ ടീം നന്ദി പറയുന്ന പരസ്യവാചകവുമുണ്ട്.
പരസ്യം നല്‍കിയത് മുഖ്യമന്ത്രിയുടെ അറിവോടെയല്ലെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.
നിയമസഭാ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."