ജമ്മു കശ്മിരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ തുടരുന്നു. ഇന്നലെ ഒരു സ്‌കൂളിനു കൂടി അക്രമികള്‍ തീയിട്ടു. അനന്ത്‌നാഗ് ജില്ലയിലെ ഹയര്‍ സീനിയര്‍ സെക്കന്ററി സ്‌കൂളിനാണ് ഇന്നലെ ഉച്ചയ്ക്കു ശേഷം തീവച്ചത്. ജവഹര്‍ നവോദയ വിദ്യാലയത്തിന് ശനിയാഴ്ച രാത്രി അക്രമികള്‍ തീവച്ചിരുന്നു.
കഴിഞ്ഞ രണ്ടു മാസത്തിനിടെ കശ്മിരില്‍ അഗ്‌നിക്കിരയായത് 20 ലേറെ സ്‌കൂളുകളാണ്. ശ്രീനഗറിനടുത്ത ഗോരിപുരയില്‍ പെണ്‍കുട്ടികള്‍ക്കായുള്ള സര്‍ക്കാര്‍ സ്‌കൂള്‍ കഴിഞ്ഞദിവസം അക്രമികള്‍ തീയിട്ടിരുന്നു. സ്‌കൂളുകള്‍ കത്തിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്താനോ കത്തിക്കുന്നത് തടയാനോ സര്‍ക്കാരിന് ഇതുവരേ കഴിഞ്ഞിട്ടില്ല. പൊലിസ് കേസെടുത്തിട്ടുണ്ടെങ്കിലും അക്രമികളെ പിടികൂടാനായിട്ടില്ല.അതിര്‍ത്തി ഗ്രാമങ്ങളിലെ സ്‌കൂളുകള്‍ക്കുനേരെയാണ് അക്രമങ്ങള്‍ രൂക്ഷമായിരിക്കുന്നത്.
അഫ്ഗാനിസ്താനിലും പാകിസ്താനിലും താലിബാന്‍ ഭീകരര്‍ സ്‌കൂളുകള്‍ക്കു നേരെ നടത്തുന്ന ആക്രമണങ്ങളുടെ മാതൃകയിലാണ് കശ്മിരിലും ആക്രമണം നടക്കുന്നത്. ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തെ തുടര്‍ന്നാണ് ജമ്മു കശ്മിരില്‍ സംഘര്‍ഷം ഉടലെടുത്തത്. സ്‌കൂളുകള്‍ മാസങ്ങളായി അടഞ്ഞു കിടന്നതോടെ 12 ലക്ഷം വിദ്യാര്‍ഥികളുടെ പഠനമാണ് വഴിമുട്ടിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."