HOME
DETAILS
MAL
ജനവാസ മേഖലയില്‍ അറവ് മാലിന്യം തള്ളി
backup
October 31 2016 | 02:10 AM
വടക്കാഞ്ചേരി: നഗരസഭാതിര്‍ത്തിയില്‍ വീണ്ടും സാമൂഹ്യ വിരുദ്ധരുടെ ആക്രമണം. പുതുരുത്തിയില്‍ ജനവാസ മേഖലയില്‍ അറവ് മാലിന്യങ്ങള്‍ തള്ളിയ നിലയില്‍ കണ്ടെത്തി.
സര്‍വശുദ്ധി നടപ്പിലാക്കുന്ന നഗരസഭയയുടെ വിവിധ പ്രദേശങ്ങളില്‍ തുടര്‍ച്ചയായി നടക്കുന്ന മാലിന്യ നിക്ഷേപം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചിട്ടുണ്ട്. പുതുരുത്തി കോട്ടപ്പിള്ളി ജോജോയുടെ വീടിന് മുന്നിലാണ് പോത്ത് മാംസത്തിന്റെ അവശിഷ്ടങ്ങള്‍ വന്‍തോതില്‍ തള്ളിയത്. ഇന്നലെ രാവിലെ രൂക്ഷമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചാക്കില്‍ കെട്ടിയ നിലയില്‍ മാലിന്യം കണ്ടെത്തിയത്.
നഗരസഭ കൗണ്‍സിലറെ വിവരമറിയിച്ചെങ്കിലും കൗണ്‍സിലര്‍ ഒന്നും ചെയ്തില്ലെന്ന് പരാതി ഉയര്‍ന്നു. നാട്ടുകാര്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് പരാതി നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."