HOME
DETAILS

തുലാം വാവ് ബലി

  
backup
October 31 2016 | 02:10 AM

%e0%b4%a4%e0%b5%81%e0%b4%b2%e0%b4%be%e0%b4%82-%e0%b4%b5%e0%b4%be%e0%b4%b5%e0%b5%8d-%e0%b4%ac%e0%b4%b2%e0%b4%bf



ചാവക്കാട്: പിതൃമോക്ഷ പ്രാപ്തി തേടി പഞ്ചവടി വാക്കടപ്പുറത്ത് തുലാം വാവ് ബലിതര്‍പ്പണത്തിന് ആയിരങ്ങളെത്തി. തുലാം വാവ് ദിനമായ ഇന്നലെ പുലര്‍ച്ചെ 3 മുതലാണ് വാവുബലി ആരംഭിച്ചത്.
പിതൃക്കുളുടെ സ്മരണ ഉയര്‍ത്തിയ 'ശ്‌ളോകാന്തരീക്ഷത്തില്‍' നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് എടക്കഴിയൂര്‍ പഞ്ചവടി കടപ്പുറത്തത്തെിയ സ്ത്രീകളും വയോധികരും കുട്ടികളുമുള്‍പ്പടെയുള്ള ആയിരങ്ങള്‍ ശരീരവും മനസും ശുദ്ധമാക്കി പിതൃക്കള്‍ക്കും ഗുരുക്കന്‍മാര്‍ക്കുമായി ബലിയര്‍പ്പിച്ചു. പഞ്ചവടി ശ്രീ ശങ്കരനാരായണ ക്ഷേത്രക്കമ്മിറ്റി ബലി തര്‍പ്പണത്തിനായി പ്രത്യേകം നിര്‍മിച്ച പന്തലിലും പുറത്ത് കടപ്പുറം വരെ ഒരേ സമയം ആയിരത്തോളം പേര് നാല് നിരയായാണ് ബലിയര്‍പ്പിച്ചത്. പത്ത് മണിവരെ നിരവധി സംഘമാണ് തര്‍പ്പണം നടത്തി കടലില്‍ മുങ്ങി പിതൃമോക്ഷ പ്രാപ്തിക്കായി ആത്മസമര്‍പ്പണം നടത്തിയത്.
സംഘാടകര്‍ ഭക്തര്‍ക്കായി വിപുലമായ സൗകര്യമൊരുക്കിയതിനാല്‍ നീണ്ട വരികളിലൊഴികെ വലിയ തിരക്ക് അനുഭവപെട്ടില്ല. ശനിയാഴ്ച്ച രാത്രി നേരത്തെ വന്നവര്‍ക്കായി വിശ്രമിക്കാനുള്ള സൗകര്യവും ലഘുഭക്ഷണവും വസ്ത്രങ്ങള്‍ സൂക്ഷിക്കാനുള്ള സൗകര്യവും പ്രത്യേകം ഒരുക്കിയിരുന്നു.
ദേശീയ പാതയിലും തീരദേശ റോഡുകളിലും വാഹനങ്ങള്‍ നിര്‍ത്തിയിടാനും സൗകര്യവും ഒരുക്കിയിരുന്നു. ബലി തര്‍പ്പണത്തിനത്തെിയവര്‍ക്കായി കമ്മിറ്റിയുടെ വക ചുക്കു കാപ്പി വിതരണവുമുണ്ടായി. പിതൃതര്‍പ്പണ ചടങ്ങിനുശേഷം ക്ഷേത്രത്തില്‍ തിലകഹവനം, സായൂജ്യ പൂജ എന്നിവ നടത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ചാവക്കാട് പൊലിസിന്റെ നേതൃത്വത്തില്‍ ശക്തമായ പൊലിസ് സന്നാഹവുമുണ്ടായിരുന്നു. കടല്‍ കുളിക്കുന്നവരുടെ സുരക്ഷ കണക്കിലെടുത്ത് കടപ്പുറത്ത് എടക്കഴിയൂര്‍ ലൈഫ് കെയര്‍ പ്രവര്‍ത്തകരുടേയും സേവനം ഉറപ്പാക്കിയിരുന്നു.
ശനിയാഴ്ച്ച ക്ഷേത്രത്തിലെ അമാവാസി മഹോത്സവമായിരുന്നു. ക്ഷേത്രം കമ്മിറ്റി പ്രസിഡന്റ് പാലപ്പെട്ടി ദിലീപ് കുമാര്‍, സെക്രട്ടറി കെ.കെ രവീന്ദ്രന്‍, ട്രഷറര്‍ വി.എം സദാനന്ദന്‍, ശാന്തി അര്‍ജുനന്‍ സാമി, സഹഭാരവാഹികളായ ദിവാകരന്‍ ചെല്ലിക്കാട്ടില്‍, ആച്ചപ്പുള്ളി പ്രസാദ്, എ.വി പുഷ്‌ക്കരന്‍, വാക്കയില്‍ വിശ്വനാഥന്‍, വി.സി ശശിധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വൈദ്യുതി നിരക്ക് വർധന ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി

Kerala
  •  19 days ago
No Image

കോഴിക്കോട് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച രണ്ട് പേര്‍ പിടിയില്‍

Kerala
  •  19 days ago
No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago