ശരീഅത്ത് സംരക്ഷണ സമ്മേളനം 25ന് കോഴിക്കോട്ട്
കോഴിക്കോട്: ഏക സിവില്‍കോഡിനെതിരേ ശരീഅത്ത് സംരക്ഷണ സമ്മേളനം അടുത്ത മാസം 25ന് വെള്ളിയാഴ്ച്ച കോഴിക്കോട്ടും ശരീഅത്ത് സംരക്ഷണ റാലി 20ന് ഞായറാഴ്ച മണ്ഡലം തലങ്ങളിലും നടത്താന്‍ സുന്നി യുവജന സംഘം ജില്ലാ സെക്രട്ടേറിയറ്റിന്റെയും സുന്നീ നേതാക്കളുടേയും യോഗം തീരുമാനിച്ചു. സമസ്ത നേതാക്കളും മറ്റു മതേതര സംഘടനാ നേതാക്കളും സംബന്ധിക്കും.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി.എച്ച് മഹ്മൂദ് സഅദി അധ്യക്ഷനായി. സമസ്ത ജില്ലാ ജന. സെക്രട്ടറി ഉമ്മര്‍ ഫൈസി മുക്കം ഉദ്ഘാടനം ചെയ്തു. എ.വി അബ്ദുറഹിമാന് മുസ്ലിയാര്, യു.കെ അബ്ദുലതീഫ് മൗലവി, ആര്.വി കുട്ടി ഹസന് ദാരിമി, നാസര്‍ ഫൈസി കൂടത്തായി, മുസ്തഫ മുണ്ടുപാറ, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, മോയിമോന്‍ ഹാജി മുക്കം, ടി.കെ പരീക്കുട്ടി ഹാജി, എം.സി മായിന്‍ ഹാജി, അബ്ദുല്‍ബാരി ബാഖവി വാവാട്, കെ.കെ ഇബ്രാഹിം മുസ്ലിയാര്, മലയമ്മ അബൂബക്കര്‍ ഫൈസി, സൈനുല്‍ ആബിദീന്‍ തങ്ങള്‍ നടക്കാവ്, ടി.പി.സി തങ്ങള്‍ നാദാപുരം, മജീദ് ദാരിമി ചളിക്കോട്, സലാംഫൈസി മുക്കം, അഷ്റഫ് ബാഖവി ചാലിയം, സയ്യിദ് അലി തങ്ങള്‍ പാലേരി, കുഞ്ഞമ്മദ് ബാഖവി നിട്ടൂര്‍, കെ.പി കോയ, മുഹമ്മദ് പടിഞ്ഞാറത്തറ, ഉമ്മര്‍ ബാഖവി ഓമശ്ശേരി, മുഹമ്മദ് ഹാജി കിനാലൂര്‍, എ.ടി മുഹമ്മദ് മാസ്റ്റര്‍, എ.പി.പി തങ്ങള്‍, പി. ഹസൈനാര്‍ ഫൈസി, റഷീദ് ഫൈസി വെള്ളായിക്കോട്, കുഞ്ഞാലന്‍കുട്ടി ഫൈസി, സയിദ് മുബശിര്‍ തങ്ങള്‍, ഒ.പി.എം അശ്റഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."