വയോമിത്രം പദ്ധതി ഉദ്ഘാടനം ചെയ്തു
തലശ്ശേരി: തലശ്ശേരി ജനറലാശുപത്രിയുടെ ഭാഗമായി നിര്‍മിക്കുന്ന അമ്മയും കുഞ്ഞും ആശുപത്രി രണ്ടു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കുമെന്നു ആരോഗ്യമന്ത്രി കെ.കെ ശൈലജ. തലശ്ശേരി നഗരസഭയുടെ നേതൃത്വത്തില്‍ ആരംഭിച്ച വയോമിത്രം പദ്ധതി കൊട്ടാരം വളപ്പില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇതിനു വേണ്ടി ഫണ്ടു സ്വരൂപിച്ചെങ്കിലും ഇതു വരെ സ്ഥലം ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തീകരിച്ചിട്ടില്ല. ഈ സര്‍ക്കാറാണ് ഇതിന് അനുമതി നല്‍കിയത്. കഴിഞ്ഞ സര്‍ക്കാര്‍ ഈ ആശുപത്രിക്കു വേണ്ടത്ര താല്പര്യം കാട്ടിയില്ലെന്നും സ്ഥലം നഗരസഭ ഉടന്‍ ഏറ്റെടുക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എ.എന്‍ ഷംസീര്‍ എം.എല്‍.എ അധ്യക്ഷനായി. ഡോ.മുഹമ്മദ് അഷീല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നഗരസഭാ വൈസ് ചെയര്മാന് നജ്മ ഹാഷിം, നഗരസഭാംഗങ്ങളായ എം.പി അരവിന്ദാക്ഷന്, പി.പി സാജിത, വേണുഗോപാല്‍, ടി രാഘവന്, വാഴയില്‍ ലക്ഷ്മി സംസാരിച്ചു. നഗരസഭാ ചെയര്മാന് സി.കെ രമേശന് സ്വാഗതവും എ.വി ശൈലജ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."