HOME
DETAILS
MAL
ശരീഅത്ത് സംരക്ഷണ റാലി വിജയിപ്പിക്കും
backup
October 31 2016 | 03:10 AM
വള്ളിക്കുന്ന്: നവംബര്‍ നാലിനു മലപ്പുറത്തു നടക്കാനിരിക്കുന്ന ഏക സിവില്‍കോഡിനെതിരെയുള്ള സമസ്തയുടെ ശരീഅത്ത് സംരക്ഷണ റാലി വിജയിപ്പിക്കാന്‍ കടലുണ്ടി നഗരം ആനങ്ങാടി ഏരിയ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് നേതൃയോഗം തീരുമാനിച്ചു. നാനാത്വത്തില്‍ ഏകത്വമെന്ന ഭാരതത്തിന്റെ പൈതൃകത്തെ അപമാനിക്കുന്ന ഫാസിസ്റ്റ് നടപടികളില്‍ നിന്ന് കേന്ദ്ര ഭരണകൂടം പിന്മാറണമെന്നു യോഗം ആവശ്യപ്പെട്ടു
സയിദ് യഹ്യ തങ്ങള്‍ അധ്യക്ഷനായി .കെ.പി.എസ്.എ. തങ്ങള്‍, കെ.പി മുഹമ്മദ് മാസ്റ്റര്‍, യഅഖൂബ് ഫൈസി, സ്വിദ്ദീഖ് വി.പി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."