ജില്ലയില്‍ വൈദ്യുതി ബന്ധം താറുമാറായി: ഓടി തളര്‍ന്നു ജീവനക്കാര്‍
കാസര്‍കോട് : കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ഉണ്ടായ കാറ്റിലും മഴയിലും ജില്ലയിലെ വൈദ്യുത ബന്ധം താറുമാറായി. കാഞ്ഞങ്ങാട്,മൈലാട്ടി,കാസര്‍കോട്,മുള്ളേരിയ തുടങ്ങിയ സബ് സ്റ്റേഷന്‍ പരിധിയിലാണ് വൈദ്യുത ബന്ധം ഭൂരിഭാഗവും താറുമാറായത്.
ശക്തമായ കാറ്റിലും മഴയിലും ഇരുന്നൂറോളം പോസ്റ്റുകളും ലൈനുകളും തകര്‍ന്നതോടെ ഇതിന്റെ പരിധികളില്‍ വരുന്ന സെക്ഷന്‍ ഓഫിസ് ജീവനക്കാര്‍ ഓടി തളര്‍ന്നു. ഇതിനു പുറമേ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള ഉപഭോക്താക്കള്‍ കൂരിരുട്ടിലുമായി.
വൈദ്യുതി മുടങ്ങിയതോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ കടകളും ഹോട്ടലുകളും പലതും കഴിഞ്ഞ രണ്ടു ദിവസമായി അടച്ചിട്ട നിലയിലാണ്.ഇതിനു പുറമേ നഗരത്തിലെ ലോഡ്ജുകളും മറ്റും ഇരുട്ടിലയത്തോടെ ഇതിലുള്ള താമസക്കാര്‍ക്കും ഇരുട്ടില്‍ കഴിയേണ്ട അവസ്ഥയാണ്.ഇത്തരം കെട്ടിടങ്ങളില്‍ ജനറേറ്റര്‍ ഉണ്ടെങ്കിലും ഒരു മണിക്കൂര്‍ ഇത് ഓടണമെങ്കില്‍ 15 ലിറ്റര്‍ ഡീസല്‍ വരെ ചുരുങ്ങിയത് ആവശ്യമാണ്.
നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ ഇരുട്ടിലായത്തോടെ സെക്ഷന്‍ അധികൃതര്‍ വല്ലാതെ വെട്ടിലായി.ജില്ലാ ആസ്ഥാനത്ത് വൈദ്യുതി ബന്ധം തകര്‍ന്നതോടെ ഇത് ഏത് വിധേനയും നന്നാക്കിയെടുക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ജീവനക്കാര്‍. രാവും പകലും ഇതിനു വേണ്ടി ഓടുകയാണ് ഉദ്യോഗസ്ഥരും ജീവനക്കാരും.
വൈദ്യുതി ബന്ധം തകര്‍ന്നതോടെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും രോഗികള്‍ക്കും ജീവനക്കാര്‍ക്കും ദുരിതമായി. വൈദ്യുതിയും വെള്ളവുമില്ലാതെ വന്നതോടെ ജനറല്‍ ആശുപത്രിയില്‍ നിന്നും ഗര്‍ഭിണികളെ അടക്കം നിര്‍ബന്ധപൂര്‍വ്വം പറഞ്ഞുവിട്ടു. ആശുപത്രിയിലെ ജനറേറ്റര്‍ സംവിധാനവും പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞില്ല. അടിയന്തിര ചികിത്സ ആവശ്യമുള്ളവരെയാണ് സൗകര്യമുള്ള മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞുവിട്ടത്.
വൈദ്യുതിയില്ലാതെ ആശുപത്രിയുടെ പ്രവര്‍ത്തനം നടക്കുമെങ്കിലും വെള്ളം ഇല്ലാതെ വന്നതോടെ ആശുപത്രിയുടെ പ്രവര്‍ത്തനം താളം തെറ്റി.ഇതേ തുടര്‍ന്നാണ് രോഗികളെ പറഞ്ഞു വിട്ടത്. പുതുതായെത്തുന്ന രോഗികളെ അഡ്മിറ്റ് ചെയ്യേണ്ടെന്ന നിര്‍ദ്ദേശം ആശുപത്രി സൂപ്രണ്ട് ജീവനക്കാര്‍ക്ക് നല്‍കി. വൈദ്യുതി ബന്ധം യഥാക്രമം പുനസ്ഥാപിക്കാന്‍ ദിവസങ്ങള്‍ വേണ്ടി വരുമെന്നാണ് വകുപ്പ് അധികൃതര്‍ പറയുന്നത്.
മൈലാട്ടി ,മുള്ളേരിയ,കാസര്‍കോട്,കാഞ്ഞങ്ങാട് സെക്ഷന്റെ വിവിധ ഭാഗങ്ങളില്‍ വൈദ്യുതി ബന്ധം പകുതിയിലധികം തകരുകയും, ഉള്ള പ്രദേശങ്ങളില്‍ ഒളിച്ച് കളിയുമായതോടെ ജനങ്ങള്‍ വലഞ്ഞു.പല വീടുകളിലും കുടിവെള്ളം പോലും ഇല്ലാത്ത അവസ്ഥയിലായി.
ബോര്‍വെല്‍പമ്പില്‍ നിന്നും വെള്ളം ടാങ്കില്‍ നിറക്കുന്നവരാണ് വൈദ്യുതി ഇല്ലാതെ വന്നതോടെ കൂടുതല്‍ വളഞ്ഞത്. ട്രാന്‍സ് ഫോമറുകളും, വൈദ്യുത ലൈനുകളും, പോസ്റ്റുകളും തകര്‍ന്നതോടെ ലക്ഷങ്ങളുടെ നഷ്ടമാണ് വകുപ്പിന് ജില്ലയിലുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."