നവംബറില്‍ താടി വടിക്കരുത്
നിയമസഭയിലടക്കം താടിവയ്ക്കണോ വേണ്ടയോ എന്നുള്ള ചര്‍ച്ച നടക്കുമ്പോള്‍ ലോകം താടി വയ്ക്കാനായി ക്യാംപെയിന്‍ നടത്തുകയാണ്.
നോ ഷേവ് നവംബര്‍, അതെ നവംബറില്‍ താടി വടിക്കരുത്
ഇതാണ് ക്യാംപെയിന്‍. പലരും ഇത് ഫ്രീക്കനമാരുടെ വട്ട് എന്ന രീതിയിലാണ് കാണുന്നതെങ്കിലും കാന്‍സര്‍ രോഗികളെ സഹായിക്കാന്‍ നടത്തുന്ന വ്യത്യസ്തമായ ഒരു ക്യാംപെയ്‌നാണിത്.
വെറും താടി വടിക്കാതിരിക്കലല്ല ഈ ക്യാപെയിന്‍. ഈ മാസം ഷേവ് ചെയ്യാന്‍ ഉപയോഗിക്കുന്ന പണം സ്വരുക്കൂട്ടി കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്ക് നല്‍കണം. ഇതാണ് ക്യാംപെയ്‌നിലൂടെ ഉദ്ദേശിക്കുന്നത്. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി, പ്രിവന്റ് കാന്‍സര്‍ ഫൗണ്ടേഷന്‍, ഫൈറ്റ് കൊളൊറെക്റ്റല്‍ ക്യാന്‍സര്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ ക്യാംപെയ്ന്‍ നടക്കുന്നത്.
2009 നവംബര്‍ ഒന്നു മുതലാണ് നോ ഷേവ് നവംബറിന് തുടക്കമാകുന്നത്. തുടങ്ങുന്ന ദിവസം അമ്പത് അംഗങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്.
വെബ്‌സൈറ്റിലൂടെയായിരുന്നു ആദ്യ കാലത്തെ പ്രവര്‍ത്തനം. പിന്നീട് ഫെയ്‌സ്ബുക്കില്‍ പേജ് തുടങ്ങി.
ലോകമെമ്പാടും ഫെയ്‌സ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയങ്ങള്‍ വ്യാപകമായതോടെ ക്യാംപെയ്ന്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങി.
ഇതോടെ നിരവധി പേര്‍ ഷേവ് ചെയ്യുന്ന പണം കാന്‍സര്‍ രോഗികള്‍ക്ക് നല്‍കാന്‍ തയാറായി രംഗത്ത് എത്തി. ഇപ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുമായി പതിനായിരക്കണക്കിനു പേര്‍ നവംബറില്‍ ഷേവ് ചെയ്യാതെ പണം ക്യാന്‍സര്‍ രോഗികളുടെ ഉന്നമനത്തിനായി നല്‍കുന്നു.
എന്നാല്‍ പലരും വെറും താടി വടിക്കാതിരിക്കാനുള്ള ക്യാംപെയിന്‍ മാത്രമായിട്ടാണ് ഇതിനെ കാണുന്നതെന്നാണ് സത്യം. www.no-shave.org എന്ന സൈറ്റിലെത്തി സ്വന്തം പേര് രജിസ്റ്റര്‍ ചെയ്യുകയാണ് ക്യാംപെയ്ന്റെ ഭാഗമാകാനുള്ള ആദ്യ നടപടി.
പിന്നീട് താടി വടിക്കാതെ ഒരു മാസം കഴിയണം ഇതാണ് അടുത്ത പടി. നവംബര്‍ 30ന് ഒരു ഫോട്ടോ എടുത്ത് ഇവര്‍ക്ക് നല്‍കണം. ക്യാംപെയിന്‍ അവസാനിക്കുന്ന ഡിസംബര്‍ ഒന്നിന് നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയിലേക്ക് താടിയും മീശയും മാറ്റാം
നോ ഷേവ് നവംബര്‍ എന്ന പേരില്‍ ഫെയ്‌സ്ബുക്കില്‍ പേജുമുണ്ട്.
നിരവധി പേരാണ് ഈ പേജ് ലൈക്ക് ചെയ്തിട്ടുള്ളത്. ഷേവ് ചെയ്യാതെ താടിയും മീശയും നീട്ടിവളര്‍ത്തിയ ചിത്രങ്ങള്‍ പലരും ഈ പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."