ശീതകാല ഷെഡ്യൂള്‍ നിലവില്‍ വന്നു; 152 വിമാന സര്‍വീസുകളുടെ വര്‍ധന
നെടുമ്പാശ്ശേരി: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 2016-17 വര്‍ഷത്തെ ശീതകാല ഷെഡ്യൂള്‍ നിലവില്‍ വന്നു. പുതുക്കിയ ഷെഡ്യൂള്‍ പ്രകാരം ആഴ്ച്ചയില്‍ 1294 സര്‍വീസുകളാണ് ഉള്ളത്. കഴിഞ്ഞ വേനല്‍ക്കാല ഷെഡ്യൂളില്‍ ഇത് 1142 സര്‍വീസുകളായിരുന്നു 152 സര്‍വ്വീസുകളുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. അടുത്ത വര്‍ഷം മാര്‍ച്ച് 25 വരെയാണ് ശീതകാല ഷെഡ്യൂള്‍ നിലവില്‍ ഉണ്ടാകുക.
കുവൈറ്റ് എയര്‍ലൈന്‍സ്, മലിന്‍ഡോ എയര്‍, സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് എന്നിവ രാജ്യാന്തര സെക്ടറിലും എയര്‍ ഏഷ്യ ഇന്ത്യ, ഇന്‍ഡിഗോ, എയര്‍ പെഗാസസ് എന്നീ എയര്‍ലൈനുകള്‍ ആഭ്യന്തര സെക്ടറുകളിലും സര്‍വീസുകള്‍ വര്‍ധിപ്പിച്ചതാണ് പ്രതിവാര ഷെഡ്യൂളില്‍ വര്‍ദ്ധനവ് ഉണ്ടായത്. പുതിയ ഷെഡ്യൂള്‍ പ്രകാരം രാജ്യാന്തര സെക്ടറില്‍ ദുബായിലേയ്ക്കാണ് ഏറ്റവുമധികം സര്‍വീസുകളുള്ളത്.
പ്രതിവാരം 60 സര്‍വീസുകള്‍. അബുദാബി35, മസ്‌ക്കറ്റ്34, ഷാര്‍ജ28, കുലാലംപൂര്‍18, ബാങ്കോക്ക് 7, സിംഗപ്പൂര്‍14 എന്നിവിടങ്ങളിലേയ്ക്കാണ് മറ്റ് പ്രമുഖ സര്‍വീസുകള്‍. ആഭ്യന്തര മേഖലയില്‍ ഡല്‍ഹിയിലേയ്ക്ക് പ്രതിവാരം 99 ഉം മുംബൈയിലേയ്ക്ക് 57 ഉം ബാംഗ്ലൂരിലേയ്ക്ക് 56 ഉം സര്‍വീസുകളുണ്ട്. അഗത്തി, അഹമ്മദാബാദ്, കോഴിക്കോട്, ചെന്നൈ, ഹൈദരാബാദ്, പൂനെ, കൊല്‍ക്കത്ത, തിരുവനന്തപുരം എന്നിങ്ങനെയാണ് നേരിട്ട് സര്‍വീസുള്ള വിമാനത്താവളങ്ങള്‍.
രാജ്യാന്തര മേഖലയിലേയ്ക്ക് 20 ഉം ആഭ്യന്തര മേഖലയിലേയ്ക്ക് ഒമ്പതും എയര്‍ലൈനുകള്‍ നെടുമ്പാശ്ശേരിയില്‍ നിന്നും സര്‍വീസ് നടത്തുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.7 ദശലക്ഷം പേരാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴിയാത്ര ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."