5ജി വരുന്നത് വെറുമൊരു വരവായിരിക്കില്ല
ഇന്ത്യയിലിപ്പോള്‍ 4ജി ഹരത്തിലാണ് ജനങ്ങള്‍. വീഡിയോ ഡൗണ്‍ലോഡിങ്, അപ്‌ലോഡിങ് സ്പീഡും തിരിഞ്ഞുകളിക്കാത്ത ഇന്റര്‍നെറ്റും ഉപയോക്താക്കളെ പിടിച്ചിരുത്തുന്നു. വൈകാതെ 5ജി നെറ്റ്‌വര്‍ക്ക് എത്താന്‍ പോവുകയാണ്. കേവലം മൊബൈലിലെ സ്പീഡിനു മാത്രമായിരിക്കില്ല 5ജിയുടെ വരവോടെ യുഗ മാറ്റം സംഭവിക്കുക.
ക്വല്‍കോം 5ജി മോഡം ഇറക്കിക്കഴിഞ്ഞു. ഇന്ത്യയില്‍ 2020 ഓടെ 5ജി വ്യപകമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജീവിത ശൈലിയില്‍ തന്നെ വലിയ മാറ്റം കൊണ്ടുവരുന്നതായിരിക്കും 5ജിയുടെ വരവ്.
സ്‌പോര്‍ട്‌സ് ഇവന്റുകള്‍
ലൈവായി കാണാമെന്നതിലപ്പുറം റിയലായി കാണാമെന്ന തലത്തിലേക്ക് 5ജി കൊണ്ടുപോകും. സ്‌പോര്‍ട് ഇവന്റ് നടക്കുകയാണെങ്കില്‍ കേവലമൊരു ചിപ്പ് ഘടിപ്പിക്കുന്നതിലൂടെ ഓരോ കായിക താരത്തിന്റെ പ്രകടനവും വ്യക്തതയോടെ കാണും. സ്‌റ്റേഡിയം ലൈറ്റില്‍ നിന്നുള്ള ദൃശ്യങ്ങള്‍ വരെ ലൈവായി ലഭ്യമാവും. വീട്ടിലിരുന്ന് സ്‌റ്റേഡിയത്തിന്റെ ഏത് വശത്തുനിന്നുള്ള വ്യൂ വേണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ഗോളിന്റെയും വിക്കറ്റിന്റെ ആരവത്തോടൊപ്പം ഗാലറിയിലെന്ന പോലെ ആര്‍ത്തിരമ്പാന്‍ സെന്‍സറുകളുടെ സഹായത്തോടെ സാധ്യമാവും.
ഡ്രൈവറില്ലാ കാര്‍
പുതുകാല വാഹനങ്ങളായ ഡ്രൈവറില്ലാ വണ്ടികള്‍ വ്യപകമാന്‍ 5ജി സഹായിക്കും. നിലവില്‍ ഡിജിറ്റല്‍ റെസ്‌പോണ്‍സ് ടൈം (സ്മാര്‍ട്‌ഫോണില്‍ വെബ്‌പേജ് ലോഡ് ആവാനുള്ള സമയം) 50 മുതല്‍ 80 മൈല്‍ സെക്കന്റ് വരെയാണ്. 5ജിയില്‍ അത് ചെറിയ മൈല്‍ സെക്കന്റ് മാത്രമായിരിക്കും. അതായത് ഡ്രൈവറില്ലാ കാറുകള്‍ക്കു മുമ്പിലെ തടസ്സങ്ങള്‍ യഥാസമയം അറിയാന്‍ ഇതു സഹായിക്കും.
സിറ്റികള്‍ സ്മാര്‍ട്ടാവും
ഭരണാധികാരികള്‍ക്ക് നഗരത്തിന്റെ മൊത്തം നിയന്ത്രണം ഒരു മൊബൈലില്‍ നിയന്ത്രിക്കാനാവും വിധത്തിലാവും 5ജി സംവിധാനം. അധിക നേരം കത്തുന്ന തെരുവു വിളക്കുകളെപ്പറ്റിയുള്ള വിവരങ്ങള്‍ വരെ നഗരാധികാരികള്‍ക്ക് അറിയാനും നിയന്ത്രിക്കാനുമാവും.
ഡോക്ടറുടെ അങ്ങോട്ടു പോയി കാണേണ്ട
ഡോക്ടറെ കാണണമെങ്കില്‍ മണിക്കൂറുകള്‍ സഞ്ചരിച്ചും ക്യൂ നിന്നുമുള്ള വിഷമം 5ജിയുടെ വരവോടെ മാറും. ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി സംവിധാനം കൂടുതല്‍ പ്രവര്‍ത്തനക്ഷമമാവുകയും ഡോക്ടര്‍ക്ക് വിദൂരത്തിരുന്നും രോഗിയെ പരിശോധിക്കാന്‍ സാധിക്കുകയും ചെയ്യും.
സോഷ്യല്‍മീഡിയ മാറും
ഇന്റര്‍നെറ്റിന്റെ സ്പീഡ് കൂടുന്നതോടെ സോഷ്യല്‍ മീഡിയ മാറാനുള്ള സാധ്യത ഏറെയാണ്. എല്ലാ കാര്യങ്ങളും വീഡിയോയെ ആശ്രയിച്ചായിരിക്കും നടക്കുക. 5ജി വരുന്നതോടെ നിലവിലുള്ളതിന്റെ 80 ശതമാനം വീഡിയോ അധികം ഷെയര്‍ ചെയ്യപ്പെടുമെന്നാണ് പ്രവചനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."