ആന്ധ്രയിലേത് വ്യാജ ഏറ്റുമുട്ടലെന്ന് മാവോ. നേതാവ്
കോഴിക്കോട്: ആന്ധ്ര അതിര്‍ത്തി പ്രദേശത്ത് ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 24 ന് ഇരുപത്തിയെട്ട് മാവോയിസ്റ്റുകളെ കൊലപ്പെടുത്തിയ ആന്ധ്ര പൊലിസിന്റെ നടപടി വ്യാജ ഏറ്റുമുട്ടല്‍ കൂട്ടക്കൊലയെന്ന് മാവോയിസ്റ്റ് നേതാവ് ജോഗി പത്രകുറിപ്പില്‍ അറിയിച്ചു.
ഇന്ത്യന്‍ ഭരണകൂടത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന നീതിന്യായവ്യവസ്ഥയുടെ വികൃതവും വിചിത്രവുമായ സമകാലികമുഖമാണ് 28 പേരുടെ കൂട്ടക്കശാപ്പിലൂടെ പുറത്തായതെന്ന് സി.പി.ഐ മാവോയിസ്റ്റ് പശ്ചിമഘട്ട പ്രത്യേക സോനല്‍ കമ്മിറ്റി വക്താവ് ജോഗി പറഞ്ഞു.
ജനകീയ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ചെറുത്തുനില്‍പ് നടത്തുന്നവരെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളിലൂടെ ഇല്ലായ്മ ചെയ്യുന്ന ഭരണകൂടത്തിന്റെ നടപടി ജനാധിപത്യത്തിന്റെ പൊയ്മുഖത്തെയാണ് അനാവരണം ചെയ്യുന്നതെന്ന് ജോഗി ആരോപിച്ചു.
കൂട്ടക്കൊലകളിലൂടെ മര്‍ദകവാഴ്ചയുടെ സര്‍വാധിപത്യം ജനങ്ങള്‍ക്ക് മേല്‍ എന്നെന്നും നിലനിര്‍ത്താമെന്നത് ഭരണവര്‍ഗത്തിന്റെ വ്യാമോഹം മാത്രമാണെന്നും ജോഗി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."