പ്രതീക്ഷഭവന്‍ അന്തേവാസികള്‍ എടപ്പാള്‍ ഗോവിന്ദ തിയറ്ററില്‍ സിനിമ കാണാനെത്തി
കുറ്റിപ്പുറം: ആരാണ് മോഹന്‍ലാലെന്ന് അറിയില്ലെങ്കിലും സ്‌ക്രീനില്‍ പുലിമുരുകനെ കണ്ടപ്പോള്‍ അവര്‍ എല്ലാവര്‍ക്കുമൊപ്പം ആര്‍ത്ത് വിളിച്ചു. ബിഗ് സ്‌ക്രീനില്‍ സിനിമകാണാനെത്തിയവര്‍ക്ക് തിയറ്ററില്‍ സിനിമക്ക് പുറത്ത് നാലുചുമരുകള്‍ക്കുള്ളില്‍ തളച്ച് ജീവിതം അവസാനിക്കുന്ന അശരണരുടെ ആഹ്ലാദവും കാണാവുള്ള വേദിയായി. തവനൂര്‍ പ്രതീക്ഷഭവനിലെ അന്താവിസകളായ യുവാക്കളെ പുലിമുരുകന്‍ കാണാന്‍ കൊണ്ട് പോയപ്പോഴാണ് സിനിമാഹാളില്‍ അവര്‍ ആര്‍ത്തുല്ലസിച്ച് ചിരിച്ചത്. ആദ്യമായി സിനിമാതിയേറ്ററിലെത്തിയ ആഹ്ലാദത്തിലും അതിരുവിടാതെ ജിവനക്കാരുടെ അനുസരണയുള്ള അനുജന്‍മാരായി സിനിമ തീരുന്നത് വരെ ക്ഷമയോടെ അവരിരുന്ന് ആസ്വദിച്ചു.
തവനൂര്‍ സര്‍ക്കാര്‍ പ്രതീക്ഷഭവനിലെ അന്തേവാസികള്‍ക്കാണ് പുലിമുരുകന്‍ സിനിമ കാണാന്‍ അവസരമൊരുക്കിയത്. തിങ്കളാഴ്ച രാവിലെ പത്തരയോടെ രണ്ട് ബസുകളിലായാണ് പ്രതീക്ഷഭവനിലെയും മഹിളമന്ദിരത്തിലെയും അന്തേവാസികളടങ്ങുന്ന 60 പേരടങ്ങുന്ന സംഘം എടപ്പാള്‍ ഗോവിന്ദ ടീയേറ്ററിലെത്തിയത്. സിനിമ കാണാന്‍ പോകുന്നുണ്ടെന്ന വിവരം അറിഞ്ഞതോടെ പല അന്തേവാസികളും പുലര്‍ച്ചെ തന്നെ തയാറായി കാത്തിരിക്കുകയായിരുന്നെന്ന് പ്രതീക്ഷഭവന്‍ ജിവനക്കാര്‍ പറഞ്ഞു. ഷിഫ അല്‍ജസീറ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. റബീഉള്ളയാണ് അന്താവാസികള്‍ക്ക് പുറം ലേകത്തേക്കുള്ള യാത്രക്കും സിനിമ കാണാനുമുള്ള സാമ്പത്തിക സഹായം ചെയ്തത്. ഹക്കീം വെണ്ടല്ലൂര്‍, മുസ്തഫ മേലേതില്‍ പ്രതീക്ഷഭവന്‍ ജീവനക്കായ എം.പി ബിജു, വേലായുധന്‍, മണി, ശ്രീമു, ജോത്സന, എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."