കല്ലുവെട്ട് ഭീഷണിയാകുന്നു; പ്രദേശവാസികള്‍ വീണ്ടും പ്രക്ഷോഭത്തിലേക്ക്
വാഴക്കാട്: വാഴക്കാട് പഞ്ചായത്തിലെ 4 ,17, 18, 3 വാര്‍ഡുകളില്‍ സ്ഥിതി ചെയ്യുന്ന കാടിയത്ത് കുന്നില്‍ വീണ്ടും കല്ലുവെട്ട് ആരംഭിച്ചതില്‍ നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. വ്യവസായ സ്ഥാപനം ആരംഭിക്കാന്‍ എന്ന ആവശ്യത്തില്‍ എടുത്ത ഏക്കറുകണക്കിന് സ്ഥലത്ത് നാല് വര്‍ഷം മുന്‍പ് കല്ലുവെട്ട് ആരംഭിച്ചത് നാട്ടുകാരുടെ പ്രക്ഷോഭത്താല്‍ നിര്‍ത്തിവച്ചിരുന്നു.
വാഴക്കാട് പഞ്ചായത്ത് അനുമതി നല്‍കാത്തത് വഴി ജിയോളജിയില്‍ നിന്ന് നേടിയ അനുമതി നിലനില്‍ക്കില്ലന്നും പഞ്ചായത്ത് ആവശ്യം അംഗീകരിച്ച് പരിസ്ഥിതി ആഘാത പഠനം നടത്തിയ ശേഷമേ ഖനനം പാടുള്ളൂ എന്ന കോടതി വിധി നിലവിലുണ്ടെന്നും ഇത് മറച്ചുവച്ചാണ് ഇപ്പോള്‍ കല്ല് വെട്ട് ആരംഭിച്ചതെന്നും സമര സമിതി ആരോപിക്കുന്നു.
പ്രദേശ വാസികള്‍ പഞ്ചായത്തില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പഞ്ചായത്ത് പ്രസിഡന്റ് ഹാജറ ടീച്ചര്‍, വൈസ് പ്രസിഡന്റ് ജൈസല്‍ എളമരം, സ്ഥിരംസമിതി ചെയര്മാന് മുഹമ്മദ് പറക്കുത്ത്, മെമ്പര്‍മാരായ അപ്പുക്കുട്ടന് സുരേഷ്, പഞ്ചായത്ത് സെക്രട്ടറി അനില്‍കുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി സുബ്രഹ്മണ്യന് എന്നിവര്‍ മലയിലെത്തി കല്ലുവെട്ട് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട് .എന്നാല്‍ വാക്കാലുള്ള നിര്‍ദേശമാണ് നല്‍കിയതെന്നും സ്റ്റോപ്പ് മെമ്മോ നല്‍കിയില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. സമരസമിതിയുടെ നേതൃത്വത്തില്‍ റാലിയും പൊതുയോഗവും നടത്തുമെന്ന് കണ്‍വീനര്‍ ഇസ്ഹാഖ് ചെറുവട്ടൂര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."