HOME
DETAILS
MAL
പട്ടാമ്പിയില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു
backup
May 16 2016 | 22:05 PM
പട്ടാമ്പി: പട്ടാമ്പി മണ്ണേങ്ങോട് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചയാളെ അറസ്റ്റ് ചെയ്തു. പട്ടാമ്പി നിയോജക മണ്ഡലത്തിലെ മണ്ണേങ്ങോട് എ.യു.പി സ്‌കൂളിലെ 61-ാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച നാട്യമംഗലം സ്വദേശി മുഹമ്മദാലിയെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. ഉച്ചക്ക് ശേഷം 3 മണിക്കാണ് ഇയാള്‍ വെട്ടുചെയ്യാനെത്തിയത്. അതേസമയം ഇയാള്‍ മറ്റൊരു ബൂത്തില്‍ വോട്ട് രേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോളിംഗ് ബൂത്തിലെ ഏജന്റുമാര്‍ ഇടപെടുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."