ശരീഅത്ത് സംരക്ഷണ സംഗമം ഇന്ന്
എടക്കര: ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനതിരേ എസ്.കെ.എസ്.എസ്.എഫ് എടക്കര മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ സംഗമം ഇന്നു വൈകിട്ട് ആറിന് എടക്കരയില്‍ പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ അസീസ് മുസ്ലിയാര് മൂത്തേടം, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, സത്താര്‍ പന്തല്ലൂര്‍, സുലൈമാന്‍ ഫൈസി ചുങ്കത്തറ, സലീം എടക്കര തുടങ്ങിയവര്‍ സംബന്ധിക്കും.
മുന്നോടിയായി എടക്കര, വഴിക്കടവ്, പോത്തുകല്‍, ചുങ്കത്തറ, മൂത്തേടം പഞ്ചായത്തുകളില്‍ പ്രചാരണ പ്രക്ഷോഭയാത്ര നടത്തി. ഇസ്ഹാഖ് ഫൈസി ചാമപ്പറമ്പ് ഉദ്ഘാടനം ചെയ്തു. അബ്ദുസലാം ദാരിമി, കെ.കെ അമാനുള്ള ദാരിമി സംസാരിച്ചു.
എരുമമുണ്ടയില്‍ സമാപിച്ചു. ഉസ്മാന് ഫൈസി കാരപ്പുറം, സൈനുദ്ദീന്‍ ലത്വീഫി വെള്ളിമുറ്റം, ഫള്ലുദ്ദീന്‍ ഫൈസി ചെമ്പംകൊല്ലി, ഫൈസല്‍ ഫൈസി മണിമൂളി, ഹംസ ഫൈസി എടക്കര, ശിഹാബ് ഫൈസി മരുത, അഷ്റഫ് ഫൈസി കാരപ്പുറം, ഹുസൈന് മുസ്ലിയാര് മരുതങ്ങാട്, ബാപ്പു നെല്ലിക്കുത്ത് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. ഇന്ന് രാവിലെ ഒന്‍പതിന് നല്ലംതണ്ണിയില് നിന്നും പ്രക്ഷോഭ യാത്ര ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."