മണല്‍ വാരലിന് പാരിസ്ഥിതിക അനുമതിയില്ല : നിര്‍മാണമേഖല സ്തംഭനത്തിലേക്ക്
മയ്യില്‍ : പാരിസ്ഥിതികാനുമതി ലഭിക്കാത്തതിനാല്‍ ജില്ലയിലെ പുഴകളില്‍ നിന്നുള്ള മണല്‍ വാരല്‍ നിരോധനം നീളുന്നു. ജൂണ്‍ 16നാണ് ജില്ലയിലെ മണല്‍ ഖനനം നിരോധിച്ചത്. ഇതോടെ ജില്ലയില്‍ നിര്‍മാണ മേഖല സ്തംഭനത്തിലേക്ക് നീങ്ങുകയാണ്.
പാരിസ്ഥിതികാനുമതിയുടെ കാലാവധി അവസാനിച്ചതിനെതുടര്‍ന്നായിരുന്നു നിരോധനം. ജില്ലയിലെ മുഴുവന്‍ അംഗീകൃത കടവുകളും അഞ്ചു മാസമായി അടഞ്ഞു കിടക്കുകയാണ്. അതിനിടെ മണല്‍ വാരല്‍ നിരോധനം പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ചു തൊഴിലാളികളുടെ നേതൃത്വത്തില്‍ കലക്ട്രേറ്റ് മാര്‍ച്ച് അടക്കമുള്ള സമര പരിപാടികള്‍ നടത്തിയിരുന്നു.
പുഴകളിലെ മണല്‍ ഖനനത്തിന് പുതിയ പഠനം നടത്താന്‍ ജില്ലാ കലക്ടര്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതുവരെ മണല്‍ ലഭ്യതയെകുറിച്ചുള്ള പഠനം നടത്തിയിരുന്നത് ജില്ലാ ഭരണകൂടമായിരുന്നു. ഈ പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പരിസ്ഥിതി ആഘാത പരിശോധനാ സമിതിയായിരുന്നു മണല്‍ വരുന്നതിനുള്ള അനുമതി നല്‍കിയിരുന്നത്. അതേസമയം മണല്‍ വാരല്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ ഖനനങ്ങള്‍ക്കും അനുമതി നല്‍കുന്നതിന് ജില്ലയില്‍ പുതിയ സമിതി നിലവില്‍ വന്നിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് പുതിയ സമിതിക്ക് രൂപം നല്‍കിയത്. ജില്ലാകലക്ടര്‍ അധ്യക്ഷനായ ജില്ലാതല പാരിസ്ഥിതിക ആഘാത പരിശോധനാ സമിതി (ഡി.ഇ.ഐ.എ.എ)യും ജില്ലാതല വിദഗ്ധ അെ്രെപസല്‍ സമിതിയുമാണ് ഖനനത്തിന് അനുമതി നല്‍കേണ്ടത്. 25 ഹെക്ടര്‍ വരെയുള്ള ക്ലസ്റ്റര്‍ ഘനന ങ്ങള്‍ക്ക് ഈ സമിതിക്ക് അനുമതി നല്‍കാം.
25 ഹെക്ടറില്‍ കൂടുതലാണെങ്കില്‍ പ്രത്യേകം ഹിയറിങ് നടത്തി മാത്രമേ അനുമതി നല്‍കാന്‍ സാധിക്കുകയുള്ളൂ. ഈ സാഹചര്യത്തിലാണ് പുഴകളിലെ പാരിസ്ഥിതിക പഠനം നടത്തി മണല്‍ വാരുന്നതിനുള്ള അനുമതിക്കായി അപേക്ഷിക്കാന്‍ പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷ പരിശോധിച്ച് ഓരോ പഞ്ചായത്തുകള്‍ക്കും മണല്‍ വാരുന്നതിനുള്ള അനുമതി നല്‍കുമെന്നാണ് സൂചന. പാമ്പുരുത്തി ദ്വീപിന് ചുറ്റും മണല്‍ വാരുന്നതിനെ ചൊല്ലി കഴിഞ്ഞ വര്‍ഷം ജില്ലാ ഭരണകൂടവും പാമ്പുരുത്തി ദ്വീപ് സംരക്ഷണ സമിതിയും തമ്മില്‍ നിയമ യുദ്ധം നടന്നിരുന്നു. ഇതേത്തുടര്‍ന്ന് ജില്ലാ കലക്ടര്‍ക്ക് ചെന്നൈ ഹരിത ട്രിബൂണലിനു മുമ്പാകെ നേരിട്ട് ഹാജരാകേണ്ട സാഹചര്യവുമുണ്ടായി.
മണല്‍ വാരുന്നതിനുള്ള പാരിസ്ഥിതികാനുമതി ദേശീയ ഹരിത ട്രൈബ്യൂണല്‍ സ്‌റ്റേ ചെയ്തതിനാല്‍ ജില്ലയിലെ എല്ലാ നദികളിലെയും മണല്‍ വാരല്‍ നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ജലനിരപ്പിനു താഴെ മണല്‍ വാരല്‍ നിയമവിരുദ്ധമാണെന്നായിരുന്നു െ്രെടബ്യൂണല്‍ അന്ന് ഉത്തരവിട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."