ജില്ലാ ശരീഅത്ത് സംരക്ഷണ റാലി 17ന്
കാസര്‍കോട്: ഏക സിവില്കോഡിനതിരെ ജില്ലാ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ റാലി 17നു നടക്കുമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ശാഖ തലങ്ങളില്‍ ബോധവല്കരണവും, ക്ലസ്റ്റര്‍ തലങ്ങളില്‍ ശരീഅത്ത് സംരക്ഷണ സംഗമവും സംഘടിപ്പിക്കും. ബഹുസ്വര രാജ്യമായ ഇന്ത്യയില്‍ ഏക സിവില്‍ കോഡ് എന്ന ആശയം പ്രായോഗികമല്ലെന്നും, മൗലികാവകാശത്തിനു ഭീഷണിയാണെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കത്തെ ശക്തമായി പ്രതിരോധിക്കുമെന്നും യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന അധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, നേതാക്കളായ ഇബ്രാഹിം ഫൈസി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സലാം ഫൈസി പേരാല്‍, അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി, യൂനുസ് ഫൈസി, യൂനുസ് ഹസനി, ഇസ്മായില്‍ മച്ചംപാടി, എം.എ ഖലീല്‍, എ.എ സിറാജുദ്ധീന്, ഷറഫുദ്ധീന്‍ കുണിയ, ഉമറുല്‍ ഫാറൂഖ് തങ്ങള്‍ അസ്ഹരി, മുഹമ്മദലി, മുഹമ്മദ് ഫൈസി ,മൊയ്തീന് കുഞ്ഞി സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."