HOME
DETAILS
MAL
108ന്റെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ നടപടി: മന്ത്രി കെ.കെ. ഷൈലജ
backup
November 01 2016 | 03:11 AM
തിരുവനന്തപുരം: സംസ്ഥാനത്ത് 108 ആംബുലന്‍സുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നതായി മന്ത്രി കെ.കെ ഷൈലജ പറഞ്ഞു.
ഇതിനായി പ്രവര്‍ത്തനക്ഷമമല്ലാത്ത ആംബുലന്‍സുകളുടെ അറ്റകുറ്റപ്പണിയും ഫിറ്റനസ്സ് ടെസ്റ്റും ഉടന്‍ പൂര്‍ത്തിയാക്കും. പദ്ധതി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 108 ആംബുലന്സുകളുടെപ്രവര്ത്തന ചെലവുകളുമായി ബന്ധപ്പെട്ട നിരക്കുകള്‍ പുനപരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി കേരള മെഡിക്കല്‍ സര്‍വ്വീസ് കോര്പ്പറേഷന് നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
കെ. മുരളീധരന് എം.എല്‍.എ. സഭയില്‍ അവതരിപ്പിച്ച സബ്മിഷന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."