ബൂത്തില്ല; ആദിവാസികള്‍ കാടിറങ്ങി നാട്ടിലെത്തി വോട്ട് ചെയ്തു
വെള്ളറട: അമ്പൂരി ആദിവാസി മേഖലയില്‍ ഇത്തവണ പോളിങ് ബൂത്തില്ലാത്തത് വോട്ടര്‍മാരെ വലച്ചു. ആദിവാസികള്‍ കാടിറങ്ങി നാട്ടിലെത്തി വോട്ട് ചെയ്തു മടങ്ങി.
കുമ്പിച്ചല്‍ കടവിലെ റിസര്‍വയറിലെ കടത്ത് കടന്ന് വേണം ആദിവാസികള്‍ക്ക് പോളിങ് ബൂത്തിലെത്താന്‍. 10 കിലോമീറ്ററില്‍ അധികം കാട്ടിലൂടെ നടന്ന് വേണം കുമ്പിച്ചന്‍ കടവിലെത്താന്‍. കുമ്പില്‍ റിസര്‍വയര്‍ കടന്ന് മായം പോളിങ് ബൂത്തില്‍ എത്താന്‍ കഴിയു. മുന്‍ തെരഞ്ഞെടുപ്പില്‍ എല്ലാം പോളിങ് ബൂത്ത് ആദിവാസി ഡ്രൈബന്‍ സ്‌കൂളില്‍ ആണ് ഇക്കുറി പോളിങ് ബൂത്ത്.
കൂതാളി ഈശ്വരവിലാസം സ്‌കൂളില്‍ മാത്രമാണ് ആദിവാസി വോട്ടര്‍മാരുടെ ക്യു പ്രതിക്ഷപ്പെട്ടത്. വോട്ടര്‍മാര്‍ പുലര്‍ച്ചെ മുതല്‍ തന്നെ പോളിങ് ബൂത്തിലെത്തി വോട്ട് ചെയ്ത് മടങ്ങുന്നതിനാല്‍ തിക്കും തിരക്കും ഉണ്ടായില്ല. രാവിലെ മുതല്‍ മലയോര മേഖലയില്‍ ചാറ്റല്‍ മഴ ആയതിനാല്‍ വോട്ടിങ് ശതമാനത്തില്‍ കുറവുണ്ടാകാനാണ് സാധ്യത. മൈലച്ചല്‍ എല്‍.പി സ്‌കൂളിലും ചെമ്പൂര് എല്‍.എം.എസ്.എല്‍.പി സ്‌കൂളിലെയും വോട്ടിങ് മെഷ്യന്‍ പണിമുടക്കിയത് അരമണിക്കൂര്‍ സമയം വോട്ടിങ് വൈകി. തുടര്‍ന്ന് പുതിയ വോട്ടിങ് മിഷന്‍ സ്ഥാപിച്ചാണ് വോട്ടിങ് പുനരാരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."