HOME
DETAILS
MAL
കേരളം പിണറായിക്ക് സ്ത്രീധനം കിട്ടിയ സ്വത്തല്ലെന്ന് കെ.സുരേന്ദ്രന്
backup
November 01 2016 | 08:11 AM
തിരുവനന്തപുരം: കേരളം പിണറായിക്ക് കിട്ടിയ സ്ത്രീധന സ്വത്തല്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്. കേരളത്തിന്റെ 60ാം വാര്‍ഷികാഘോഷ പരിപാടിയിലേക്ക് ഗവര്‍ണറെ ക്ഷണിക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് ഫെയ്സ്ബുക്കിലിട്ട് പോസ്റ്റിലാണ് സുരേന്ദ്രന് ഇങ്ങനെ പറയുന്നത്. ഗവര്‍ണറെ അവഹേളിക്കുക വഴി സംസ്ഥാനസര്‍ക്കാര്‍ മുഴുവന്‍ കേരളീയരെയാണ് അപമാനിച്ചിരിക്കുന്നത്.
സംസ്ഥാനത്തിന്റെ ഭരണത്തലവനാണ് ഗവര്‍ണര്‍. മര്യാദയും മാന്യതയും ഇല്ലാത്ത നടപടിയാണിത്. ചെയ്തത് തെറ്റായിട്ടും അത് തിരുത്താന്‍ തയ്യാറാവാത്തത് ധിക്കാരവും അഹങ്കാരവുമാണെന്നും കെ.പി സുരേന്ദ്രന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."