ധര്‍ണ നടത്തി
പേരൂര്‍ക്കട: ദേശീയ ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പേരില്‍ കേരളീയരുടെ റേഷനരി ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാറിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ധര്‍ണ നടത്തി. മഞ്ചാടിമൂട് എ.ആര്.ഡി.139-ാം നമ്പര്‍ റേഷന്‍ കടയ്ക്കു മുന്നില്‍ നടത്തിയ ധര്‍ണ സി.പി.എം.പാളയം ഏരിയാ കമ്മിറ്റി അംഗം ആര്.വി.സതീന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞുകൃഷ്ണന്‍ അധ്യക്ഷനായി. എം.വേലപ്പന്, ജി.കെ ലളിതകുമാരി, എസ്.ചന്ദ്രന്, സൈനുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പേരൂര്‍ക്കട: റേഷന്‍ വിതരണത്തിലെ അപാകതകള്‍ പരിഹരിക്കുക, അര്‍ഹതപ്പെട്ടവര്‍ക്കു ബി.പി.എല്‍ കാര്‍ഡുകള്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പേരൂര്‍ക്കട, കുടപ്പനക്കുന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പേരൂര്‍ക്കട വില്ലേജ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. കെ. മുരളീധരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ. മദനദേവന്‍ നായര്‍ അധ്യക്ഷനായി. ഡി.സി.സി വൈസ്പ്രസിഡന്റ് കാവല്ലൂര്‍ മധു, വാര്‍ഡ് കൗണ്‍സിലര്‍ എസ്. അനിത, അരവിന്ദാക്ഷന് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."