കേരള സര്‍വകലാശാലയെ അരാജകത്വത്തിലേക്ക് തള്ളിവിടരുത്: കോടിയേരി
കഠിനംകുളം: വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ നിഷേധിച്ച് കേരള സര്‍വകലാശാലയെ അരാജകത്വത്തിലേക്ക് തള്ളിവിടാന്‍ വൈസ്ചാന്‍സലര്‍ ശ്രമിക്കരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
ജനാധിപത്യ സംവിധാനങ്ങള്‍ തനിക്ക് ബാധകമല്ലെന്ന നിലയിലാണ് വി.സി പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്യവട്ടം ക്യാംപസിനുമുന്നില്‍ സര്‍വകലാശാല ഗവേഷക വിദ്യാര്‍ഥികള്‍ നടത്തുന്ന അനിശ്ചിതകാല സമരപ്പന്തല്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു കോടിയേരി.ഗവേഷണ കാലപരിധി നീട്ടുന്നതിനുള്ള ഫീസ് 600 രൂപയില്‍നിന്ന് 1,70,000 ആക്കി വര്‍ധിപ്പിപ്പിച്ചിരിക്കുകയാണ്. കേരളത്തിലാണോ ഇത് നടക്കുന്നതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. വിദ്യാര്‍ഥികളുടെ സംഘടനാസ്വാതന്ത്ര്യംപോലും തടഞ്ഞ് സര്‍വകലാശാലയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ വി.സിക്ക് അവകാശമില്ല. സിന്‍ഡിക്കറ്റിനെപ്പോലും അംഗീകരിക്കാത്തയാളായി വി.സി മാറരുത്. വിദ്യാര്‍ഥികളുടെ പഠനം മുടങ്ങുന്നതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനു മാത്രമാണ്. സമരം ഒത്തുതീര്‍ത്തില്ലെങ്കില്‍ എല്‍.ഡി.എഫ് ഏറ്റെടുക്കുമെന്നും കോടിയേരി പറഞ്ഞു.
വര്‍ധിപ്പിച്ച എക്സ്റ്റന്‍ഷന്‍ ഫീസ് പിന്‍വലിക്കുക, നഷ്ടമായ എംഫില്‍ സീറ്റുകള്‍ പുനസ്ഥാപിക്കുക, 2009ലെ യു.ജി.സി റെഹുലേഷന്‍ നടപ്പിലാക്കിയതിലെ അപാകതകള്‍ പരിഹരിക്കുക, ഗവേഷണത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തുക, തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഗവേഷക വിദ്യാര്‍ഥികള്‍ സമരം നടത്തിവരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."