അതീവ പ്രശ്നബാധിത ബൂത്തിനിടയിലും ഒരു മാതൃകാ ബൂത്ത്
ശാസ്താംകോട്ട: അതീവ പ്രശ്നബാധിത ബൂത്തായി പ്രവര്‍ത്തിക്കുന്ന കുന്നത്തൂരില്‍ ഒരു മാതൃകാബൂത്തും.
കുന്നത്തൂര്‍ നിയോജകമണ്ഡലത്തിലെ കാത്താടി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന 75-ാംനമ്പര്‍ ബൂത്താണ് മാതൃകാബൂത്ത്. ഇവിടെ വോട്ടിങ് നിയന്ത്രിച്ചത് സ്ത്രീകളാണ്. മുഖ്യ പോളിങ് ഓഫിസറായ കെ.എ ഷീലയുടെ നേതൃത്വത്തില്‍ മറ്റ് മൂന്ന് ഓഫിസര്‍മാരും സ്ത്രീകള്‍തന്നെ. ഇവര്‍ക്ക് പായ, തലയിണ, ബെഡ്ഷീറ്റ്, പേസ്റ്റ്, ബ്രഷ്, ബിസ്ക്കറ്റ് തുടങ്ങിയവ അടങ്ങിയ കിറ്റ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം കഴിഞ്ഞദിവസം തന്നെ നല്‍കിയിരുന്നു. പോളിങ് തുടങ്ങിയതു മുതല്‍ തന്നെ സ്ത്രീ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. 1444 വോട്ടര്‍മാരുള്ള ബൂത്തില്‍ രാവിലെ 9.30നു തന്നെ 470 വോട്ട് പോള്ചെയ്തിരുന്നു.
ഉച്ചയ്ക്കുശേഷം മഴപെയ്യാന്‍ സാധ്യതയുണ്ടെന്നുള്ളതാണ് രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരക്കുകാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."