സാംസ്‌കാരികമായ ഉന്നതി മലയാള ഭാഷക്ക് ജനാധിപത്യ സ്വഭാവം നല്‍കി: സി.എസ് ചന്ദ്രിക
ഏച്ചോം: കേരളം കൈവരിച്ച സാംസ്‌കാരികമായ ഉന്നതികള്‍ കാലത്തിനൊത്ത് മാതൃഭാഷക്ക് ജനാധിപത്യസ്വഭാവം നല്‍കിയെന്ന് എഴുത്തുകാരിയും സാമൂഹിക ശാസ്ത്രഞ്ജയുമായ ഡോ. സി.എസ് ചന്ദ്രിക പറഞ്ഞു. ഏച്ചോം സര്‍വോദയ സ്‌കൂളില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച മലയാളദിനാചരണത്തിന്റെയും ശ്രേഷ്ഠഭാഷാ വാരാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
ഭാഷയുടെ രൂപാന്തരണത്തിലും വളര്‍ച്ചയിലും ഏതൊരു കാലത്തിന്റെയും രാഷ്ട്രീയ പശ്ചാത്തലത്തിന് പങ്കുണ്ട്. പലവാക്കുകള്‍ക്കും നിര്‍മ്മലീകരിക്കപ്പെട്ട് പുതിയ കാലത്തില്‍ പ്രസക്തി നഷ്ടപ്പെട്ടു. ഇതിനു പകരം പുതിയ വാക്കുകള്‍ മാറിയ സമൂഹത്തില്‍ ഉയിര്‍കൊണ്ടു. ഒരു വാക്കിനെ മുന്നില്‍ കാണുമ്പോള്‍ അതിന്റെ ഉല്‍പത്തിയെയും വികാസത്തെയും കുറിച്ച് ഏവരും ചിന്തിക്കണം. അതിനു പിന്നില്‍ ഭാഷയുടെ രാഷ്ട്രീയവല്‍കരണവും സാമൂഹികാവസ്ഥയും വായിച്ചെടുക്കാം. ദലിത് ജീവിത വല്‍കരണത്തിന്റെയും ലിംഗ നീതിയുടെയും പരസ്പര ബന്ധിതമായ പോരായ്മകള്‍ ഇനിയും തിരുത്തപ്പെടേണ്ടതുണ്ട്.
അദൃശ്യമായ ജാതീയത ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കേരളം പോലുള്ള ഒട്ടേറെ വികസിതമായ സമൂഹത്തിലും ഇത് നിനില്‍ക്കുന്നുവെതും ഐക്യകേരളത്തിന്റെ ന്യൂനതകളില്‍പ്പെടുത്താം. ഭാഷ ആശവിനമയത്തിന്റെ ഉപാധി മാത്രമല്ല. സംസ്‌കാരത്തിന്റെ തിലകം കൂടിയാണ്. നല്ല ചിന്തകളിലേക്കും പ്രവര്‍ത്തിയിലേക്കും നയിക്കപ്പെടാനും അതില്‍ അഭിമാനം കൊള്ളാനും ശ്രേഷ്ഠമായ മലയാളത്തിന് കഴിയണം. ജീവിതത്തിന്റെ നേരുകളിലേക്ക് വളരാന്‍ ഐക്യകേരളം ഇനിയും ഉണരണമെന്നും സി.എസ് ചന്ദ്രിക പറഞ്ഞു.
ജില്ലാ കലക്ടര്‍ ഡോ.ബി.എസ് തിരുമേനി അധ്യക്ഷനായി. ഹരിത വിദ്യാലയ പ്രവര്‍ത്തനോദ്ഘാടനവും വിവിധ മത്സസരങ്ങളില്‍ വിജയിച്ച കുട്ടികള്‍ക്കുള്ള സമ്മാനവിതരണവും അദ്ദേഹം നിര്‍വഹിച്ചു. ഏച്ചോം ഗോപി, സ്‌കൂള്‍ മാനേജര്‍ ഫാ.ബേബിചാലില്‍, പനമരം ഗ്രാമ പഞ്ചായത്തംഗം സീനാ സാജന്‍, പടി.എ പ്രസിഡന്റ് എ.എല്‍.ബെന്നി, സര്‍വോദയ സ്‌കൂള്‍ സുപ്പീരിയര്‍ ഫാ.വി.ടി ജോസ്, പ്രധാനാധ്യാപകന്‍ ഫാ.വില്‍സണ്‍ പുതുശ്ശേരി, പ്രന്‍സിപ്പല്‍ വി.ഡി തോമസ് എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികളുടെ കലാപരിപാടികളും നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."