കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ പരിശോധന
മുക്കം: അഗ്നിസുരക്ഷാ പരിശോധന റിപ്പോര്‍ട്ട് ലഭ്യമാക്കാത്തതിനെ തുടര്‍ന്ന് അടച്ചുപൂട്ടാന്‍ ഉത്തരവിട്ട മണാശ്ശേരി കെ.എം.സി.ടി മെഡിക്കല്‍ കോളജില്‍ നഗരസഭാധികൃതരും മുക്കം പൊലിസും പരിശോധന നടത്തി. ജില്ലാ കലക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന. പരിശോധനയില്‍ ഗുരുതര വീഴ്ച കണ്ടെത്തി. ആകെയുള്ള 14 സ്ഥാപനങ്ങളില്‍ ഒന്‍പതെണ്ണത്തില്‍ അഗ്നിസുരക്ഷാ മാര്‍ഗങ്ങള്‍ സ്ഥാപിക്കുന്ന പ്രവൃത്തി പുരോഗമിക്കുകയാണെന്നും അഞ്ചെണ്ണത്തില്‍ ഇതുവരെ പ്രവൃത്തി തുടങ്ങാന്‍ നടപടിയായിട്ടില്ലന്നും നഗരസഭാ സെക്രട്ടറി കെ. ഗിരീഷ് കുമാര്‍ പറഞ്ഞു.
സെക്രട്ടറിയെ കൂടാതെ അസി. എന്‍ജിനീയര്‍ റസീന, സെക്ഷന്‍ ഓഫിസര്‍ യൂസുഫ് നടമ്മല്‍പൊയില്‍, മുക്കം എസ്.ഐമാരായ സനല്‍രാജ്, അബ്ദുറഹ്മാന് എന്നിവര്‍ നേതൃത്വം നല്കി. അതേസമയം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചതായി കാണിച്ച് മാനേജ്മെന്റ് ഡെപ്യൂട്ടി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കലക്ടറുടെ നിര്‍ദേശാനുസരണം പരിശോധന നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."