ജനകീയ സമിതി നിരാഹാരം ആരംഭിച്ചു
കോഴിക്കോട്: മാനാഞ്ചിറവെള്ളിമാട്കുന്ന് റോഡ് വികസനം സാധ്യമാക്കണമെന്നാവശ്യപ്പെട്ടു ജനകീയ സമിതി നടത്തുന്ന നിരാഹാര സമരം ആരംഭിച്ചു. കിഴക്കെ നടക്കാവില്‍ മനോരമ ജങ്ഷന് മുതല്‍ എരഞ്ഞിപ്പാലം പോസ്റ്റ് ഓഫിസ് വരെ സ്ഥലമേറ്റെടുത്ത് റോഡ് വീതി കൂട്ടുക, കെട്ടിടങ്ങള്‍ പൊളിക്കുന്നതിനു മുന്‍പായി ഈസ്റ്റ് നടക്കാവ് ഗവ. യു.പി സ്കൂളിനു പുതിയ കെട്ടിടം നിര്‍മിക്കാന്‍ ഫï് അനുവദിക്കുക, കച്ചവടക്കാര്‍ക്കും ജീവനക്കാര്‍ക്കും നഷ്ടപരിഹാരം നല്‍കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണു നിരാഹാരം നടത്തുന്നത്.
ഡോ. എ. അച്യുതന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്ത്തകന് കെ.പി വിജയകുമാര്‍, പൊതു പ്രവര്ത്തകന് പി.എം പ്രേമരാജന്‍ എന്നിവരാണു നിരാഹാരമിരിക്കുന്നത്. സ്വാതന്ത്ര്യ സമര സേനാനി പി. വാസു, തായാട്ട് ബാലന്, പാവു വര്‍ഗീസ്, ടി.കെ അബ്ദുല്‍ ലത്തീഫ് ഹാജി, അഡ്വ. എ.കെ ജയകുമാര്‍, കെ.പി സത്യകൃഷ്ണന്‍, സത്യന് മൂത്തയില്‍ സംസാരിച്ചു.
ഇന്നു രാവിലെ റസിഡന്റ്സ് അസോസിയേഷന് ഭാരവാഹികളുടെ ആഭിമുഖ്യത്തില്‍ അനുഭാവ നിരാഹാരം നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."