ചോറോട്ഓര്‍ക്കാട്ടേരി റോഡിന്റെ ശോച്യാവസ്ഥക്കെതിരേ പ്രക്ഷോഭം
വടകര: ചോറോട്മലോല്‍മുക്ക്ഓര്‍ക്കാട്ടേരി റോഡിന്റെ ശോച്യാവസ്ഥക്കെതിരേ പ്രദേശവാസികള്‍ പ്രക്ഷോഭത്തിലേക്ക്. എട്ട് കിലോമീറ്ററോളം വരുന്ന റോഡിന്റെ 80 ശതമാനവും തകര്‍ന്നതു കാരണം ഓട്ടോറിക്ഷകളും ചെറുവാഹനങ്ങളും ഈ റൂട്ടിലൂടെയുള്ള സര്‍വിസ് നിര്‍ത്തിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്നു കഴിഞ്ഞ ദിവസം ഈ ഭാഗത്തേക്ക് ട്രിപ്പ് വിളിച്ച യാത്രക്കാരും ഓട്ടോക്കാരും തമ്മില്‍ ടൗണില്‍ വാക്കേറ്റം നടന്നിരുന്നു.
വടകരയുടെ കിഴക്കന്‍ മേഖലയില്‍നിന്ന് ടൗണിലെത്താന്‍ എളുപ്പമേറിയതും തിരക്കുകുറഞ്ഞതുമായ റോഡാണിത്. ദേശീയപാതയിലെ ചോറോട്, കൈനാട്ടി ഭാഗങ്ങളില്‍ ഗതാഗത കുരുക്ക് അനുഭവപ്പെട്ടാല്‍ കുറ്റ്യാടി, നാദാപുരം ഭാഗങ്ങളിലേക്കുള്ള വാഹനങ്ങള്‍ ഇതുവഴി തിരിച്ചുവിടാറാണു പതിവ്. രïുവര്‍ഷത്തിലേറെയായി റോഡ് തകര്‍ന്നിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുïായിട്ടില്ലെന്നു നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. മുന്‍പ് റോഡിന് എട്ട് മീറ്റര്‍ വീതിയില്ലെന്ന കാരണത്താല്‍ പി.ഡബ്ല്യു.ഡി ഫï് നിഷേധിച്ചിരുന്നു. ശേഷം നടത്തിയ ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നാണ് എട്ട് മീറ്റര്‍ വീതിയാക്കുകയും 50 ലക്ഷം രൂപയുടെ വികസന പ്രവൃത്തികള്‍ നടത്തുകയും ചെയ്തത്.
റോഡ് തകര്‍ന്നതു കാരണം ഈ റൂട്ടിലെ ചുരുക്കം ചില ബസുകള്‍ സര്‍വിസ് മുടക്കുന്നതും പതിവായിരിക്കുകയാണ്.
തകര്‍ന്ന റോഡ് നവീകരിക്കാത്ത സാഹചര്യത്തില്‍ ജനതാദള്‍(യു) ചോറോട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഈമാസം 22ന് ചോറോട് മേല്‍പാലത്തിനു സമീപം ഉപവാസം നടത്തും. പ്രശ്‌നത്തിനു പരിഹാരമുïായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭപരിപാടികളുമായി രംഗത്തുവരുമെന്ന് കമ്മിറ്റി അറിയിച്ചു.
യോഗത്തില്‍ കെ.എം നാരായണന്‍ അധ്യക്ഷനായി. പ്രസാദ് വിലങ്ങില്‍, വി.പി പവിത്രന്‍, സി. വാസു, കെ.ടി.കെ ശേഖരന്‍, സി. സതീശന്‍, കൊല്ല്യോടി രാമചന്ദ്രന്‍, കെ. കുഞ്ഞിരാമന്‍, കെ.പി.ജി നായര്‍, കെ.കെ പ്രമോദ്, രാജന്‍ ചാമയില്‍, കെ.വി സുരേന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."