കേരളപ്പിറവി ദിനം ആഘോഷിച്ചു
പുലാമന്തോള്‍: ചെമ്മല പാറക്കടവ് എ.യു.പി സ്‌കൂളില്‍ കേരളപ്പിറവി ദിനാഘോഷം സംഘടിപ്പിച്ചു. കേരളത്തിന്റെ പൊതുവിവരങ്ങള്‍ കോര്‍ത്തിണക്കിയും കുട്ടികള്‍ ആശംസകള്‍ നേര്‍ന്നു കൊണ്ടുമുള്ള ' 60 ന്റെ തിളക്കം ' എന്ന ചുമര്‍ മാസികയും തയാറാക്കി. വിദ്യാലയത്തിലെ ഒന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകളിലെ 750 ഓളം കുട്ടികള്‍ തല്‍സമയ കൈയെഴുത്ത് മാസിക നിര്‍മാണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം സ്‌കൂള്‍ പ്രധാനാധ്യാപിക കെ.വി ഹാജറാബി നിര്‍വഹിച്ചു. എം. ഗീത, സുബൈര്‍, ടി.കെ മുജീബ് റഹ്മാന്‍, മുഹമ്മദലി ശിഹാബ് എന്നിവര്‍ നേതൃത്വം നല്‍കി.
മങ്കട: കേരളപ്പിറവിയുടെ 60 -ാം വാര്‍ഷികം മങ്കട പഞ്ചായത്തില്‍ വിപുലമായി ആഘോഷിച്ചു. പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി.കെ അബ്ബാസലി അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് എം.കെ രമണി ഉദ്ഘാടനം ചെയ്തു. സ്ഥിരംസമിതി ചെയര്‍മാന്‍മാരായ ശശി കുമാര്‍, ജാസ്മിന്‍ എ, പി. റസിയ, മെമ്പര്‍മാരായ മാമ്പറ്റ ഉണ്ണി, അനില്‍കുമാര്‍, യു.പി നൗഷാദ്, ഷംലീന ജാസ്മിന്‍, യു.പി സുബൈദ, പി. ഹസ്‌ന, കുഞ്ഞി മമ്മു സംസാരിച്ചു.
പഴമള്ളൂര്‍: ഗവ. എല്‍.പി സ്‌കൂളില്‍ കേരളപ്പിറവി ദിനാഘോഷത്തോടനുബന്ധിച്ച് ഹെഡ്മിസ്ട്രസ് ഇന്‍ചാര്‍ജ് ശഹര്‍ബാന്‍ വിദ്യാര്‍ഥികള്‍ക്ക് സന്ദേശം നല്‍കി. ക്വിസ് മത്സരവും നടത്തി.
മച്ചിങ്ങല്‍: മേല്‍മുറി സൗത്ത് ജി.എല്‍.പി സ്‌കൂളില്‍ കേരളപ്പിറവിദിനം ആഘോഷിച്ചു. ഹെഡ്മിസ്ട്രസ് കെ.ഗീത സംസാരിച്ചു. കുട്ടികള്‍ കേരളപ്പിറവി ദിന പ്രതിജ്ഞ ചൊല്ലി. എല്ലാ കുട്ടികളും കേരളത്തിന്റെ മാപ്പ് പയറുവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഉപയോഗിച്ച് തയാറാക്കി. പതിപ്പ് നിര്‍മാണം, കുറിപ്പ് തയാറാക്കല്‍, ക്വിസ് മത്സരം എന്നിവ നടത്തി. അധ്യാപകരായ പി.ഉണ്ണികൃഷ്ണന്‍, വി.സജിത, ലിഷ പോള്‍ പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കി.
പെരിന്തല്‍മണ്ണ: ഏലംകുളം സൗത്ത് എ.എല്‍.പി.എസ് സ്‌കൂളില്‍ കേരളപിറവിയുടെ 60 ാം വാര്‍ഷികത്തോടനുബന്ധിച്ച് ഘോഷയാത്രയും ദിനാചരണവും നടത്തി. സി.വിജയകുമാര്‍ മാസ്റ്റര്‍, രണ്‍ബീഷ്, ടി.മൂസക്കുട്ടി, ഹെഡ്മാസ്റ്റര്‍ എം.കൃഷ്ണന്‍കുട്ടി, ജലീല്‍, സഞ്ജില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."