ശരീഅത്ത് സംരക്ഷണ റാലി; നൂറുല്‍ ഉലമ റാലിയും സായാഹ്ന സദസും ഇന്ന്
പട്ടിക്കാട്: മലപ്പുറത്തു നടക്കുന്ന ശരീഅത്ത് സംരക്ഷണ റാലിയോടനുബന്ധിച്ചു പട്ടിക്കാട്് ജാമിഅ:നൂരിയ്യ:വിദ്യാര്‍ഥി സംഘടന നൂറുല്‍ ഉലമ സംഘടിപ്പിക്കുന്ന ശരീഅത്ത് റാലിയും സായാഹ്ന സദസും ഇന്നു വൈകുന്നേരം 4.15നു നടക്കും. പട്ടിക്കാട് ചുങ്കത്തു നിന്നാരംഭിക്കുന്ന റാലി സയ്യിദ് ഹുസൈന്‍ ബുഖാരി തങ്ങള്‍ മുതുതല ഉദ്ഘാടനം ചെയ്യും.
പാങ്ങ് മേഖലയില്‍ നിന്നും 1500 പേര്‍
പാങ്ങ്: മേഖലയില്‍ നിന്നും 1500 പേരെ പങ്കെടുപ്പിക്കാന്‍ സമസ്ത പോഷകഘടകങ്ങളുടെ കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. കെ.പി ഇസ്മാഈല്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
പി.കെ രായിന്‍ ഹാജി അധ്യക്ഷനായി. എം.ടി.എ നാസര്‍ ഫൈസി, സയ്യിദ് വി.ടി.എസ് നൂറുദ്ധീന്‍ തങ്ങള്‍, കെ.പി കുഞ്ഞലവി മാസ്റ്റര്‍, എം.സി ശിഹാബ് വാഫി, വി.പി ഉബൈദ് ഫൈസി സംസാരിച്ചു.
മേല്‍മുറി റെയ്ഞ്ച്
മലപ്പുറം: ശരീഅത്ത് സംരക്ഷണ റാലി വിജയിപ്പിക്കാന്‍ മേല്‍മുറി റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ തീരുമാനിച്ചു. പ്രസിഡന്റ് സലീം സിദ്ദീഖി പൊടിയാട്, സെക്രട്ടറി അന്‍വര്‍ റഷീദ് ബാഖവി , അബ്ദുല്‍ ഹമീദ് ഫൈസി , മുഹമ്മദ് കുട്ടി ഫൈസി, ഷൗക്കത്തലി വാഫി, ഹസ്സന്‍ കാടേരി ദാരിമി, ശംസു ബാഖവി, നുഹ്മാന്‍ ദാരിമി, അബ്ദുറഹ്മാന്‍ ഹാജി മച്ചിങ്ങല്‍ എന്നിവര്‍ പങ്കെടുത്തു.
മക്കരപ്പറമ്പ്: റാലി വിജയിപ്പിക്കാന്‍ മക്കരപറമ്പ് പഞ്ചായത്ത് എസ്.എം.എഫ്, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ്, റൈഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംയുക്തകണ്‍വന്‍ഷന്‍. കാളാവ് സൈതലവി മുസ്്‌ലിയാര്‍ അധ്യക്ഷനായി. മക്കരപറമ്പ് മുദരിസ് അബൂബക്കര്‍ സിദ്ദീഖ് ഫൈസി ഉദ്ഘാടനം ചെയ്യും.
സ്വാലിഹ് ഫൈസി വിഷയാവതരണം നടത്തി. ഹസ്സന്‍ മുസ്്‌ലിയാര്‍ കാച്ചിനിക്കാട്, സൈദ് ഫൈസി, സൈനുല്‍ ആബിദീന്‍ വാഫി പ്രസംഗിച്ചു.
ശരീഅത്ത് സംരക്ഷണ സംഗമം
വടക്കാങ്ങര: ശരീഅത്ത് സംരക്ഷണ റാലിയുടെ പ്രചരണാര്‍ഥമുള്ള പ്രഭാഷണവും ഐക്യ ദാര്‍ഢ്യ സംഗമവും മേലേ കാളാവ് മന്‍ബഉല്‍ ഉലൂം മദ്‌റസയില്‍ നടന്നു. സംസ്ഥാന വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റി അംഗം ഷംസുദ്ദീന്‍ തിരൂര്‍ക്കാട് ഉദ്ഘാടനം ചെയ്തു.
യുവ എഴുത്തുകാരന്‍ ഫിറോസ് പുത്തനങ്ങാടി മുഖ്യ പ്രഭാഷണം നടത്തി. ഷെമീര്‍ രാമപുരം അധ്യക്ഷനായി.
ടി.അബ്ദുസ്സലാം മുസ്‌ലിയാര്‍ കാളാവ്, കെ.പി ആലിപ്പു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."