എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ അനര്‍ഹരെന്ന് പരാതി
കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ അനര്‍ഹര്‍ കടന്നു കൂടിയിട്ടുണ്ടെന്ന പരാതിയെ തുടര്‍ന്ന് വിജിലന്‍സ് ത്വരിത പരിശോധന തുടങ്ങി. സി.ഐ. പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഓഫ് കേരള (പി.സി.കെ) സംരക്ഷണ സമിതി ഭാരവാഹി ബോവിക്കാനത്തെ പി. ഗംഗാധരന്‍ നായര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് വിജിലന്‍സ് അന്വേഷണം നടക്കുന്നത്. ജില്ലയിലെ 5500 ആളുകളുടെ ലിസ്റ്റാണ് ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ പട്ടികയിലുള്ളത്. ഇതില്‍ 1500 ഓളം പേര്‍ അനര്‍ഹരാണെന്നാണ് ഗംഗാധരന്‍ നായര്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. അപകടത്തില്‍പ്പെട്ട് കാലിന് വൈകല്യം സംഭവിച്ചര്‍ വരെ നിലവിലുള്ള എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടികയില്‍ ഉണ്ടെന്നാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വിജിലന്‍സ് സംഘം കലക്ടറേറ്റിലെ എന്‍ഡോസള്‍ഫാന്‍ സെല്ലിലെത്തി ദുരിതബാധിതരുടെ രേഖകള്‍ പരിശോധിച്ചു. വരും ദിവസങ്ങളില്‍ ദുരിതബാധിതരെ നേരിട്ടു കണ്ടും പരിശോധന നടത്തുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."