HOME
DETAILS
MAL
മാലിന്യ മുക്ത കേരളം : വിളംബരറാലി നടത്തി
backup
November 02 2016 | 05:11 AM
തളിപ്പറമ്പ് : ക്ലീന്‍ ആന്തൂര്‍-ഗ്രീന്‍ ആന്തൂര്‍ എന്ന സന്ദേശവുമായി മാലിന്യമുക്ത കേരളം ആന്തൂര്‍ നഗരസഭാതല വിളംബരറാലി സംഘടിപ്പിച്ചു. പറശ്ശിനിക്കടവ് ഹൈസ്കൂള്‍ അങ്കണത്തില്‍ നിന്നാരംഭിച്ച റാലി നഗരം ചുറ്റി ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. സ്കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭാ കൗണ്‍സിലര്‍മാരും ജീവനക്കാരും പങ്കെടുത്തു. ചെയര്‍പേഴ്സണ്‍ പി.കെ ശ്യാമള ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് കെ ഷാജു അധ്യക്ഷനായി. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ കെ.പി ശ്യാമള, പി.പി ഉഷ, കെ രവീന്ദ്രന്, എ പ്രിയ, വി പുരുഷോത്തമന്, തളിപ്പറമ്പ നഗരസഭ മുന്‍ അധ്യക്ഷ റംല പക്കര്‍, പ്രധാനധ്യാപകന് പി.പി ദിലീപന്, കൊവ്വല്‍ വാസു, എം സ്വപ്നലത, സെക്രട്ടറി വിനി സി കുഞ്ഞപ്പന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സി കൃഷ്ണകുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."