HOME
DETAILS
MAL
കനത്ത മഴ: ആലപ്പുഴയിലും തിരുവനന്തപുരത്തും കടല്‍ക്ഷോഭം
backup
May 17 2016 | 05:05 AM
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും കനത്ത മഴ. തിരുവനന്തപുരം വലിയതുറയിലും ആലപ്പുഴയില്‍ ചെല്ലാനം മുതല്‍ ചേര്‍ത്തല വരെയുള്ള ഭാഗങ്ങളില്‍ കടലാക്രമണം ശക്തമായി. വലിയതുറയിലും പൂന്തുറയിലുമായി 110 വീടുകള്‍ തകര്‍ന്നു. വാഹന ഗതാഗതമ തടസ്സപ്പെട്ടിട്ടുണ്ട്. ആലപ്പുഴയില്‍ കടല്‍ കയറിയ സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാംമ്പുകള്‍ തുറക്കാന്‍ തഹസീല്‍ദാര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്ത് രണ്ടു ദിവസംകൂടെ കനത്തമഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് മഴയ്ക്ക് കാരണമെന്നും കാലാവസ്ഥ വിദഗ്ധര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."