സൈനികന്റെ ആത്മഹത്യ; പ്രതി കേന്ദ്രസര്‍ക്കാരെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: പെന്‍ഷന്‍ നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് വിരമിച്ച സൈനികന്‍ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ പ്രതി കേന്ദ്രസര്‍ക്കാരാണെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിരോധമന്ത്രിയുമായ എ.കെ ആന്റണി. പറ്റിയതെറ്റില്‍ സര്‍ക്കാര്‍ മാപ്പുപറയുകയും ഇനിയുമൊരു ആക്ഷേപത്തിന് ഇടയാക്കാത്ത വിധം പദ്ധതി നടപ്പാക്കുകയും ചെയ്യണമെന്ന് ആന്റണി ആവശ്യപ്പെട്ടു.
മരിച്ച സൈനികന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ പോയ രാഹുല്‍ഗാന്ധിയെയും സൈനികന്റെ ബന്ധുവിനെയും കസ്റ്റഡിയിലെടുത്ത സര്‍ക്കാര്‍ നടപടി കാടത്തമാണെന്നും ആന്റണി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പദ്ധതി നടപ്പാക്കിയെന്നാണ് പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ഇത്രയുംകാലം പറഞ്ഞുകൊണ്ടിരുന്നത്. എന്നാലിത് സത്യമല്ലെന്ന് ബോധ്യമായി. മുന്നു വര്‍ഷം മുന്‍പ് യു.പി.എ സര്‍ക്കാരാണ് പദ്ധതി കൊണ്ടുവന്നത്.
തുടര്‍ന്ന് ചെല്ലുന്ന സ്ഥലങ്ങളിലെല്ലാം സൈനികരോടുള്ള സ്്‌നേഹം പ്രസംഗിച്ചു നടന്ന പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ഇത് നടപ്പാക്കിയെന്ന് പ്രഖ്യാപിച്ച് എല്ലാവരെയും വഞ്ചിക്കുകയായിരുന്നു.
പദ്ധതി യു.പി.എ കൊണ്ടുവന്ന അതേപടി വെളളം ചേര്‍ക്കാതെ നടപ്പാക്കുകയാണ് ഇനി ചെയ്യേണ്ടതെന്നും ആന്റണി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."