HOME
DETAILS

സി.കെ നായിഡു ട്രോഫി: കേരളത്തിനു ജയം; ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത്

  
backup
November 02 2016 | 19:11 PM

%e0%b4%b8%e0%b4%bf-%e0%b4%95%e0%b5%86-%e0%b4%a8%e0%b4%be%e0%b4%af%e0%b4%bf%e0%b4%a1%e0%b5%81-%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%87%e0%b4%be%e0%b4%ab%e0%b4%bf-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3

ഹൈദരാബാദ്: സി.കെ നായിഡു അണ്ടര്‍ 23 പോരാട്ടത്തില്‍ കേരളത്തിനു ജയം. ഹൈദരാബാദിനെ 29 റണ്‍സിനു കീഴടക്കി കേരളം എലൈറ്റ് ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്തെത്തി. ജയത്തോടെ കേരളത്തിനു ആറു പോയിന്റുകള്‍ ലഭിച്ചു. മൊത്തം 13 പോയിന്റുകള്‍ നേടിയാണ് കേരളം തലപ്പത്തെത്തിയത്. 197 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ഹൈദരാബാദിന്റെ പോരാട്ടം 168 റണ്‍സില്‍ അവസാനിച്ചു. അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ അക്ഷയ് കെ.സി, നാലു വിക്കറ്റുകള്‍ വീഴ്ത്തിയ ഫാബിന്‍ മുഹമ്മദ് എന്നിവരുടെ കണിശമായ ബൗളിങാണ് കേരളത്തിനു വിജയം സമ്മാനിച്ചത്. നേരത്തെ അക്ഷയ് ആദ്യ ഇന്നിങ്‌സിലും അഞ്ചു വിക്കറ്റുകള്‍ പിഴുത് മൊത്തം പത്തു വിക്കറ്റുകള്‍ക്കുടമയായി. ഹൈദരാബാദിന്റെ ഒന്‍പത് ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ പുറത്തായി.
ആദ്യ ഇന്നിങ്‌സില്‍ കേരളം 235 റണ്‍സെടുത്തു. ഹൈദരാബാദിന്റെ പോരാട്ടം 145 റണ്‍സില്‍ അവസാനിപ്പിച്ച് കേരളം 90 റണ്‍സിന്റെ നിര്‍ണായക ലീഡു നേടി. രണ്ടാം ഇന്നിങ്‌സില്‍ കേരളം 107 റണ്‍സിനു പുറത്തായെങ്കിലും 197 റണ്‍സിന്റെ ലക്ഷ്യം മുന്നില്‍ വയ്ക്കാന്‍ കേരളത്തിനായി. അണ്ടര്‍ 23 എലൈറ്റ് മത്സരങ്ങളില്‍ കേരളം കരുത്തരായ മുംബൈ, ഹൈദരാബാദ് ടീമുകളെ അവരുടെ മൈതാനത്താണ് കീഴടക്കിയത്. കഴിഞ്ഞ മത്സരത്തില്‍ മുംബൈയ്‌ക്കെതിരേ കേരളം 273 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഈ മാസം ഏഴു മുതല്‍ തുടങ്ങുന്ന അടുത്ത മത്സരത്തില്‍ കേരളം മഹാരാഷ്ട്രയുമായി ഏറ്റുമുട്ടും.
 കേരള ക്രിക്കറ്റ് അസോസിയേഷന്‍ വിഭാവനം ചെയ്ത ക്യാഷ് കേരള എന്ന ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായി ദേശീയ നിലവാരമുള്ള താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ സാധിച്ചതിന്റെ തെളിവാണു വിജയമെന്നു കെ.സി.എ പ്രസിഡന്റ് ടി.സി മാത്യു വ്യക്തമാക്കി. അണ്ടര്‍ 19ലുള്ള രണ്ടു താരങ്ങളെ ചലഞ്ചര്‍ ട്രോഫിക്കുള്ള ദേശീയ ടീമിലേക്ക് തിരഞ്ഞെടുത്തതും കെ.സി.എയുടെ ദീര്‍ഘ വീക്ഷണത്തോടെയുള്ള നടപടികള്‍ക്ക് ഫലം നല്‍കുന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  7 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  10 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  31 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  40 minutes ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  10 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago