ഹൈക്കോടതി ഉത്തരവ് അട്ടിമറിക്കുന്നെന്ന്
പാലക്കാട്: നെല്ല് സംഭരണത്തില്‍ കയറ്റിറക്ക് കൂലി മില്ലുടമകള്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവ് ജില്ലാ ഭരണകൂടം അട്ടിമറിക്കുകയാണെന്ന് കര്‍ഷക കോണ്‍ഗ്രസ് ( ഐ) ജില്ലാ പ്രസിഡന്റ് ജി ശിവരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നെല്ല് അളക്കുമ്പോള്‍ മില്ലുടമകള്‍ തന്നെ നെല്ല് ലോറിയില്‍ കയറ്റാനും ഇറക്കാനുമുള്ള ചെലവ് വഹിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിലുള്ളത്.
യു.ഡി.എഫ് ഭരണക്കാലത്ത് ഇത് പ്രാവര്‍ത്തികമായി നടപ്പിലാക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ജില്ലാകലക്ടറുടെ ചേംബറില്‍ കെ.വി വിജയദാസ് എം.എല്‍.എയും ജില്ലാകലക്ടറും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരും കയറ്റിറക്ക് ക്കൂലി ഏകീകരിക്കാനെന്ന പേരില്‍ യോഗം ചേരുകയും കര്‍ഷകരുടെ അഭിപ്രായങ്ങള്‍ അവഗണിച്ചും ഹൈക്കോടതിയുടെ ഉത്തരവ് മാനിക്കാതെയും കൈകാര്യ ചെലവ് ക്വിന്റലിന് 138 രൂപയായിരുന്നത് വര്‍ധിപ്പിച്ച് 190 രൂപയാക്കി സംഭരണത്തില്‍ ഏര്‍പ്പെടുത്ത മില്ലുടമകള്‍ക്ക് അനുകൂല നിലപാട് സ്വീകരിക്കുകയായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നെല്ല് സംഭരണ വില ഇനിയും പ്രഖ്യാപിക്കാത്തത് മില്ലുടമകളെ സഹായിക്കാനാണ്.
ഇതിനെതിരേ ശക്തമായ പ്രക്ഷോഭവും നിയമനടപടി സ്വീകരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ യു ശാന്തകുമാര്‍, എ സിദ്ധാര്‍ഥന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."