അനില്‍ അക്കര സമര്‍പ്പിച്ച പദ്ധതി സജീവ പരിഗണനയില്‍: കടകംപ്പിള്ളി സുരേന്ദ്രന്
വടക്കാഞ്ചേരി: കേരളം അഭിമുഖീകരിക്കുന്ന കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെ അനില്‍ അക്കര എം.എല്‍.എ സമര്‍പിച്ച സോളാര്‍ പവര്‍ പാക്ക് പദ്ധതി സംസ്ഥാന സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് വൈദ്യൂതി വകുപ്പ് മന്ത്രി കടകം പിള്ളി സുരേന്ദ്രന് അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ മിനിസ്റ്ററി ഓഫ് ന്യൂ ആന്റ് റിന്യൂവബിള്‍ എനര്‍ജി (എം.എന്‍.ആര്.ഇ) സബ്സിഡിയോടു കൂടി വീടുകളില്‍ സ്ഥാപിക്കുന്ന 75 വാട്ടിന്റെ പദ്ധതിയാണ് പരിഗണനയിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനം മൂലം സംസ്ഥാനത്ത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മഴയുടെ തോത് ഗണ്യമായി കുറയുകയാണ് ജലവൈദ്യുത പദ്ധതികള്‍ മൂലം ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവും കുറയുകയാണ്. ഇത് മൂലം നാട് വോള്‍ട്ടേജ് ക്ഷാമത്തിന്റെ പിടിയിലാണ്. പദ്ധതി നടപ്പിലാക്കിയാല്‍ വൈദ്യുതി ക്ഷാമം പൂര്‍ണമായും പരിഹരിക്കാന്‍ കഴിയും. ഇത് സംബന്ധിച്ച് അനില്‍ അക്കര നേരത്തെ അനര്‍ട്ട് ഡയറക്ടറുമായി ചര്‍ച്ച നടത്തിയിരുന്നു അനര്‍ട്ട് ഒരു പ്രൊജക്ടും സമര്‍പിച്ചിരുന്നു. ഒരു വീട്ടില്‍ പദ്ധതി സ്ഥാപിക്കാന്‍ 25,000 രൂപയാണ് ചിലവ്. ഇതില്‍ 5625 രൂപ എം.എന്‍.ആര്.ഇ സബ്സിഡി ലഭ്യമാകും. 5 എല്‍.ഇ.ഡി വിളക്കുകള്‍, ഒരു ഫാന്‍, റേഡിയോ, മൊബൈല്‍ ചാര്‍ജ് ചെയ്യാനുള്ള പോയിന്റ് എന്നിവ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള 75 വാട്ട് വൈദ്യുതി ഉല്പാദിപ്പിക്കാനാകുമെന്നാണ് പ്രൊജക്ടില്‍ സൂചിപ്പിച്ചിട്ടുള്ളത്. പദ്ധതിയുടെ പൈലറ്റ പ്രൊജക്ട് വടക്കാഞ്ചേരിയില്‍ നടപ്പിലാക്കണമെന്നും അനില്‍ അക്കര ആവശ്യപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."