പ്രവര്‍ത്തനത്തിന് പിന്നില്‍ കരാറടിസ്ഥാനത്തില്‍ മാലിന്യം ശേഖരിക്കുന്ന സംഘമെന്ന്
കോഴികടകളില്‍ നിന്നും അറവ് ശാലകളില്‍ നിന്നും കരാറടിസ്ഥാനത്തില്‍ മാലിന്യം ശേഖരിച്ച് തള്ളുന്ന സംഘമാണ് സംഭവത്തിന് പുറകിലെന്ന് കണ്ടെത്തിയിട്ടുണ്ട്. ഭൂരിഭാഗം അറവ് ശാലകളും കോഴിക്കടകളും മാലിന്യം നിര്‍മാര്‍ജനം ചെയ്യാനുള്ള സൗകര്യമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ ഇത്തരം സ്ഥാപനങ്ങളിലെ മാലിന്യം ശേഖരിക്കുന്ന സംഘത്തിന്റെ പ്രവര്‍ത്തനം സജീവമാണ്.
ശേഖരിക്കുന്ന മാംസാവശിഷ്ടങ്ങള്‍ ഇവര്‍ പുലര്‍ച്ചെ റോഡരികിലെ ഒഴിഞ്ഞ പ്രദേശങ്ങളില്‍ തള്ളുകയാണ് പതിവ്. എന്നാല്‍ ഇന്നലെ പുലര്‍ച്ചെ വീടുകളും വ്യാപാര സ്ഥാപനങ്ങളുമുള്ള പ്രദേശങ്ങളിലാണ് വ്യാപകമായി മാലിന്യം തട്ടിയിരിക്കുന്നത്. ലൈസന്‍സില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ അധികൃതര്‍ നടപടി സ്വീകരിച്ചാല്‍ ഒരു പരിധിവരെ മാലിന്യം പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് നാട്ടുകാര്‍ പറയുന്നു.സംഭവത്തില്‍ എരുമപ്പെട്ടി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റോഡരികിലെ സ്ഥാപനങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന നിരീക്ഷണ ക്യാമറകളില്‍ മാലിന്യം തട്ടിയ സംഘത്തിന്റെ ചിത്രങ്ങള്‍ പതിഞ്ഞതായും സൂചയുണ്ട്. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ബസന്ത്‌ലാല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ മീന ശലമോന്‍, രമണി രാജന്‍, ഷേര്‍ളി ദിലീപ്കുമാര്‍ എന്നിവര്‍ മാലിന്യം തള്ളിയ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. വേലൂര്‍ പഞ്ചായത്തില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ തള്ളിയിരിക്കുന്ന മാലിന്യങ്ങള്‍ പഞ്ചായത്ത് പ്രസിഡന്റ് ഷേര്‍ളി ദിലീപ്കുമാര്‍, വൈസ് പ്രസിഡന്റ് അബ്ദുള്‍ റഷീദ്,പഞ്ചായത്ത് അംഗങ്ങളായ പി.കെ.ശ്യാംകുമാര്‍, സ്വപ്ന രാമചന്ദ്രന്‍, ശ്രീജാ നന്ദന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ജെ.സി.ബി ഉപയോഗിച്ച് നീക്കം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."