HOME
DETAILS

ന്യൂനപക്ഷ കമ്മിഷന്‍ അദാലത്തില്‍ 37 പരാതികളില്‍ അഞ്ചെണ്ണത്തിനു തീര്‍പ്പ്

  
backup
November 02 2016 | 20:11 PM

%e0%b4%a8%e0%b5%8d%e0%b4%af%e0%b5%82%e0%b4%a8%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b7%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85%e0%b4%a6%e0%b4%be%e0%b4%b2


കണ്ണൂര്‍: ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാന്‍ റിട്ട. ജസ്റ്റിസ് പി.കെ ഹനീഫ കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകള്‍ക്കായി കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ 37 പരാതികള്‍ പരിഗണിച്ചു. 10 എണ്ണത്തില്‍ പരാതിക്കാര്‍ ഹാജരായില്ല. അഞ്ച് പരാതികള്‍ പരിഹരിച്ചു.
മൗവ്വഞ്ചേരി മഹല്ല് കമ്മിറ്റിക്ക് നല്‍കിയ സ്വത്ത് തിരികെ ലഭിക്കണമെന്ന ആവശ്യവുമായി ടി.സി മുഹമ്മദ് നല്‍കിയ പരാതി വഖഫ് ബോര്‍ഡിന്റെ റിപ്പോര്‍ട്ട് ലഭിക്കാത്തതിനാല്‍ അടുത്ത സിറ്റിങിലേക്ക് മാറ്റി. വീട് ആക്രമിച്ച് സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ചെന്ന ആരോപണം സംബന്ധിച്ച് പി.കെ ശ്രീമതി എം.പി നല്‍കിയ പരാതിയില്‍ പ്രതിയെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സി.ഐ അറിയിച്ചു. അടുത്ത സിറ്റിങിനു മുമ്പ് റിപ്പോര്‍ട്ട് നല്‍കാന്‍ കമ്മിഷന്‍ ആവശ്യപ്പെട്ടു. വഖഫ് സ്വത്തുക്കള്‍ സംരക്ഷിക്കുന്നതു സംബന്ധിച്ച് ജില്ലാ കോഓഡിനേഷന്‍ കമ്മിറ്റി ഫോര്‍ കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ സമര്‍പ്പിച്ച പരാതി അടുത്ത സിറ്റിങിലേക്ക് മാറ്റി. എച്ച്.എസ്.എസ്.ടി(അറബിക്) തസ്തികയിലെ എന്‍.സി.എ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിലെ കാലതാമസം സംബന്ധിച്ച പരാതി അടുത്ത സിറ്റിങിനു മുമ്പ് പരിഹരിക്കുമെന്ന് പി.എസ്.സി അറിയിച്ചു. പാര്‍ട്ട്‌ടൈം ഉറുദു എച്ച്.എസ്.എ നിയമനത്തിനായി ഒഴിവുകള്‍ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന പരാതി, ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി പി.എസ്.സി അറിയിച്ചതിനാല്‍ തീര്‍പ്പാക്കി.
വെബ്‌സൈറ്റിലെ സാങ്കേതിക തകരാര്‍ മൂലം മെറിറ്റ്-കം-മീന്‍സ് സ്‌കോളര്‍ഷിപ്പ്, പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ് എന്നിവ നഷ്ടപ്പെടുന്നുവെന്ന വിദ്യാര്‍ഥികളുടെ പരാതി കേന്ദ്ര ന്യൂനപക്ഷ കമ്മിഷന് അയക്കാന്‍ തീരുമാനിച്ചു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് അനാഥാലയങ്ങള്‍ക്ക് ബാധകമാക്കിയതു സംബന്ധിച്ച പരാതി, ഈ വിഷയത്തില്‍ ഹൈക്കോടതി വിധി വരാനിരിക്കുന്നതിനാല്‍ പിന്നീട് പരിഗണിക്കാനായി മാറ്റി. സിറ്റിങില്‍ കമ്മിഷന്‍ അംഗം അഡ്വ. ബിന്ദു എം തോമസും പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  a day ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  a day ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  a day ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago