പുത്തനത്താണി അപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരോടെ വിട
പുത്തനത്താണി: ഇന്നലെ കുട്ടികളത്താണിയില്‍ വാഹനപകടത്തില്‍ മരിച്ച ചന്ദനക്കാവ് ചെനപ്പുറം സ്വദേശികള്‍ക്ക് കണ്ണീരോടെ നാട് വിട നല്‍കി. പേരക്കുട്ടിയെ ആശുപത്രിയില്‍ കാണിക്കാന്‍ പോകുന്നിടെയാണ് ചെറിയാംപുറത്ത് ഹസ്സന്‍ (60), ഭാര്യ ആയിശ (55), മരുമകള്‍ ഫാത്തിമ്മ സുഹറ എന്നിവരുടെ ജീവന്‍ തട്ടിയെടുത്തത്. ഇവരുടെ മയ്യിത്തുകള്‍ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ അനന്താവൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവു ചെയ്യുമ്പോള്‍ കണ്ടണ്ടു നിന്നവരെല്ലാം വിതുമ്പി. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍വീട്ടിലെത്തി. കൂടാതെ മത-സാമൂഹിക-രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചെനപ്പുറത്തെ വീട്ടിലെത്തി.
രണ്ടണ്ടിടത്തായിരുന്നു പോസറ്റ്‌മോര്‍ട്ടം നടന്നത്. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ഹസ്സന്റെയും, തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വെച്ച് ആയിശയുടെയും, ഫാത്തിമ സുഹറയുടെയും മയ്യിത്തുകള്‍ പോസ്റ്റുമാര്‍ട്ടം നടത്തി. വിദേശത്തായിരുന്ന ഫാത്തിമ സുഹറയുടെ ഭര്‍ത്താവ് നാട്ടിലെത്തിയിരുന്നു. ഗുരുതരമായി പരുക്കേറ്റ് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന രണ്ടണ്ടു വയസുകാരി ഫാത്തിമ റിളയാണ് അപകടത്തില്‍ അവശേഷിക്കുന്നത്. ഇവള്‍ അപകട നില തരണം ചെയ്തു വരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."