കെ.എം.എ ലത്തീഫ് ഹാജി നന്മകള് ചെയ്ത സ്നേഹിതന്: കെ. ആലിക്കുട്ടി മുസ്ലിയാര്
മലപ്പുറം: നന്മകള് ചെയ്തു വിട്ടുപിരിഞ്ഞ സ്നേഹിതനായിരുന്നു കെ.എം.എ ലത്തീഫ് ഹാജിയെന്നു സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്.
മക്ക എസ്.വൈ.എസ് മലപ്പുറത്തു സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊന്മള അബ്ദുല്‍ കരീം ബാഖവി അധ്യക്ഷനായി. മൗലിദ് പാരായണത്തിന് വാക്കോട് മൊയ്തീന് കുട്ടി മുസ്ലിയാര് നേതൃത്വം നല്കി. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
ഹാജി കെ. മമ്മദ് ഫൈസി, ആദൃശ്ശേരി ഹകീം ഫൈസി, ഹസന് സഖാഫി പൂക്കോട്ടൂര്‍, പി.കെ ലത്തീഫ് ഫൈസി, കാളാവ് സൈതലവി മുസ്ലിയാര്, കെ.എ റഹ്മാന് ഫൈസി, അരിപ്ര അബ്ദുറഹ്മാന് ഫൈസി, സി.പി.എം തങ്ങള്‍, സീലത്ത് ബീരാന് കുട്ടി, സൈനുദ്ദീന്‍ പാലോളി, ലിയാഖത്തലി നെല്ലിക്കുത്ത്, സൈനുദ്ദീന്‍ അന്‍വരി, യൂസുഫ് മണ്ണാര്‍ക്കാട്, കരീം ഫൈസി ചാപ്പനങ്ങാടി, അബ്ദുല്‍ ഖാദിര്‍ ഫൈസി കുന്നുംപുറം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."