HOME
DETAILS
MAL
ഗെയില്‍ സര്‍വേ തടയാനെത്തിയവരെ അറസ്റ്റ് ചെയ്തു നീക്കി
backup
November 02 2016 | 22:11 PM
ബാലുശ്ശേരി: ഉണ്ണികുളം പഞ്ചായത്തില്‍ കാപ്പിയില്‍ പ്രദേശത്ത് ഗെയില്‍ വാതക പൈപ്പ് ലൈന്‍ സര്‍വേ തടയാനെത്തിയ സമരക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കി.
കഴിഞ്ഞദിവസം സര്‍വേ നടത്താനെത്തിയ ഉദ്യോഗസ്ഥരെ സമരസമിതിക്കാര്‍ തടഞ്ഞിരുന്നു. ഇന്നലെ ബാലുശ്ശേരി സി.ഐ കെ.സുഷീരിന്റെയും എസ്.ഐ വി. സിജിത്തിന്റെയും നേതൃത്വത്തിലെത്തിയ പൊലിസ് സര്‍വേ നടത്താനുള്ള സൗകര്യമൊരുക്കുന്നതിനിടെ സമരസമിതി നേതാക്കളും പൊലിസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് സമരക്കാരെ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."