HOME
DETAILS
MAL
റെയില്‍വേ അവഗണനക്കെതിരേ ഡി.വൈ.എഫ്.ഐ മാര്‍ച്ച്
backup
November 02 2016 | 22:11 PM
കോഴിക്കോട്: റെയില്‍വേ കേരളത്തോട് കാണിക്കുന്ന തുടര്‍ച്ചയായ അവഗണന അവസാനിപ്പിക്കുക, സുരക്ഷിതയാത്ര ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ച് അഖിലേന്ത്യ ജോയിന്റ് സെക്രട്ടറി അഡ്വ. പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എസ്.കെ സജീഷ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി. വസീഫ്, അഡ്വ. എല്‍.ജി ലിജീഷ്, ടി.പി ബിനീഷ് സംസാരിച്ചു. ജില്ലാ സെക്രട്ടറി പി. നിഖില്‍ സ്വാഗതവും പി. ഷിജിത്ത് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."