HOME
DETAILS
MAL
എസ്.ഐയുടെ കാര്‍ കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക സംഘം
backup
November 02 2016 | 23:11 PM
വടകര: ചോമ്പാല എസ്.ഐ പ്രജീഷ് നന്ദനത്തിന്റെ കാര്‍ കത്തിച്ച സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. വടകര സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എ. ഉമേഷിന്റെ നേതൃത്വത്തില്‍ സ്പെഷല്‍ ടീമിനെയാണ് നിയോഗിച്ചത്. പൊലിസ് ഉദ്യോഗസ്ഥന്റെ വാഹനത്തിനു നേരെയുണ്ടായ അക്രമം ഗൗരവത്തോടെയാണ് പൊലിസ് കാണുന്നത്. പ്രതികളെ എത്രയും വേഗം പിടികൂടാനുള്ള പരിശ്രമത്തിലാണ് പൊലിസ്. എസ്.ഐ പ്രജീഷിന്റെ നടപടികളില്‍ വിദ്വേഷമുള്ളവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് അഴിയൂര്‍ മൂന്നാം ഗെയിറ്റിനു സമീപത്തെ ക്വാര്‍ട്ടേഴ്സിലെ പോര്‍ച്ചില്‍ നിര്‍ത്തിയ കാര്‍ തീവച്ചു നശിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."