അത്മഹത്യ ചെയ്ത വിമുക്തഭടന്റെ കുടുംബത്തോട് കേന്ദ്രം മാപ്പ് പറയണമെന്ന് രാഹുല്‍ഗാന്ധി
ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്ത വിമുക്തഭടന്റെ കുടുംബത്തോട് കേന്ദ്രസര്‍ക്കാര്‍ മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി.
മരിച്ച വിമുക്തഭടന്റെ വീട് സന്ദര്‍ശിക്കുകയെന്നത് എന്റെ കടമയാണ്. മരിച്ചയാളുടെ കുടുംബത്തെ കസ്റ്റഡിയിലെടുത്തത് എന്തിനെന്ന് മനസിലാകുന്നില്ല. ദു:ഖത്തിലായ ഒരു കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോകുന്നത് തെറ്റാണോ എന്നും രാഹുല്‍ഗാന്ധി ചോദിച്ചു.
വിമുക്തഭടന്റെ കുടുംബത്തോട് സംസാരിക്കാന്‍ രണ്ട് മിനുറ്റാണ് താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, തന്നോട് സംസാരിക്കാന്‍ എത്തിയ കുടുംബത്തെ മര്‍ദ്ദിക്കുകയും കസ്റ്റഡിയിലെടുക്കുകയുമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. സൈനികന്റെ കുടുംബത്തെ കാണാന്‍ ശ്രമിച്ചതിന് രണ്ടു തവണ രാഹുലിനെ ഡല്‍ഹി പൊലിസ് കസ്റ്റഡിയില്‍ എടുത്തശേഷം വിട്ടയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."