യുവതി ബലാല്‍സംഗത്തിനിരയായ സംഭവം; പ്രതികളെ കുറിച്ച് കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്ന് ഭാഗ്യലക്ഷ്മി
കൊച്ചി: ഉന്നതരാഷ്ട്രീയ നേതാവും സുഹൃത്തുക്കളും ചേര്‍ന്ന കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ സംഭവത്തിലെ കൂടുതല്‍ വിശദാംശങ്ങള്‍ ഇന്ന് 11.30ന് നടക്കുന്ന പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്ന് ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. തന്റെ കൂടെ ബലാല്‍സംഗത്തിനിരയായ യുവതിയും തന്റെ കൂടെയുണ്ടാകുമെന്ന് ഭാഗ്യലക്ഷ്മി അറിയിച്ചു.
തൃശ്ശൂരില്‍ വച്ച് രണ്ടുവര്‍ഷം മുമ്പ് യുവതി ബലാല്‍സംഗത്തിനിരയായ സംഭവം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ബലാല്‍സംഗത്തിനിരയായ സ്ത്രീയും ഭര്‍ത്താവും തന്നെ വന്നുകണ്ട് പറഞ്ഞതാണ് ഇക്കാര്യമെന്ന് ഭാഗ്യലക്ഷ്മി വ്യക്തമാക്കുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടി നേതാവുള്‍പ്പെടെ നാലുപേരാണ് യുവതിയെ ബലാല്‍സംഗം ചെയ്തത്.
സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ മുഖ്യമന്ത്രിയുടെ മീഡിയ സെല്‍ ഭാഗ്യലക്ഷ്മിയില്‍ നിന്ന് തേടി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. ഇരയായ സ്ത്രീയോട് കൂടി സംസാരിക്കാമെന്ന് ഇവര്‍ ഉറപ്പുനല്‍കിയതായും ഭാഗ്യലക്ഷ്മി പറഞ്ഞു. ഇരയായ സ്ത്രീക്ക് നീതീ ലഭിക്കാന്‍ ഏതറ്റം വരെ പോകുമെന്നും ഭാഗ്യലക്ഷ്മി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."