കൂട്ടബലാല്‍സംഗത്തിന് ശേഷം നഗ്നയാക്കി നടത്തിച്ചു; പോരാട്ടങ്ങളിലൂടെ താരമായി പാക് യുവതി
കറാച്ചി:കൂട്ടബലാല്‍സംഗത്തിന് വിധേയയാക്കി ജനമധ്യത്തിലൂടെ നഗ്നയാക്കി നടത്തിച്ചിട്ടും ധീരമായി പോരാടി പാക് യുവതി. മുക്താര്‍ മായിയെന്ന യുവതിയാണ് പാകിസ്താനിലെ ഫാഷന്‍ രംഗത്തെ താരമാകുന്നത്. പ്രമുഖര്‍ പങ്കെടുക്കുന്ന ഫാഷന്‍ വീക്കില്‍ മുക്താര്‍ മായിക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്.
2002ലാണ് ഇവരുടെ ജീവിതത്തില്‍ ആ ദുരന്തമുണ്ടായത്. ശത്രുതയിലായിരുന്ന കുടുംബത്തോട് സഹോദരന് ചെയ്ത തെറ്റിനുള്ള ശിക്ഷയായാണ് മായിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കണമെന്ന വിചിത്രവിധി ഗോത്രനേതാക്കള്‍ നിര്‍ദേശിച്ചത്. കൂട്ടബലാല്‍സംഗത്തിനിരയാക്കിയ ശേഷം ജനമധ്യത്തിലൂടെ നഗ്നയാക്കി നടത്തിയാണ് ഇവര്‍ ശിക്ഷ നടപ്പാക്കിയത്.
നിയമ യുദ്ധത്തിലൂടെ ഗോത്രപ്രതിനിധികളേയും ബലല്‍സംഗം ചെയ്തവരേയും അടക്കം 14 പേരെ അവര്‍ ജയിലിലടപ്പിച്ചു. ആറു പേര്‍ക്ക് വധശിക്ഷയും ലഭിച്ചു. എന്നാല്‍ നിയമത്തിന്റെ പഴുതുകളിലൂടെ ഇവര്‍ പുറത്തിറങ്ങി. തളാരാതെ പാകിസ്താനിലെ സ്ത്രീകളുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടുകയായിരുന്നു മുക്താര്‍ മായി. പ്രമുഖ ഫാഷന്‍ ഡിസൈനറായ റോസ്ന മുനീബ് ഇവരെ തന്റെ കമ്പനിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."