HOME
DETAILS

ട്രെയിന്‍ യാത്രാ സുരക്ഷ ഉറപ്പാക്കണമെന്ന് നിയമസഭ

  
backup
November 03, 2016 | 7:56 PM

%e0%b4%9f%e0%b5%8d%e0%b4%b0%e0%b5%86%e0%b4%af%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%af%e0%b4%be%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%be-%e0%b4%b8%e0%b5%81%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7-2

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കേരളത്തോടുള്ള റെയില്‍വേയുടെ അവഗണന അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്ന പ്രമേയം നിയമസഭ ഐകകണ്‌ഠ്യേന പാസാക്കി. തുടര്‍ച്ചയായി സംസ്ഥാനത്തുണ്ടാകുന്ന ട്രെയിന്‍ അപകടങ്ങള്‍ സംബന്ധിച്ച് ടി.എ അഹമ്മദ് കബീര്‍ സഭയില്‍ ഉപക്ഷേപം അവതരിപ്പിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ചട്ടം 275 അനുസരിച്ച് പ്രമേയം കൊണ്ടുവന്നത്.
റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ജി. സുധാകരനാണ് പ്രമേയം അവതരിപ്പിച്ചത്. തുടര്‍ച്ചയായി അപകടങ്ങള്‍ ഉണ്ടാകുന്ന പശ്ചാത്തലത്തില്‍ പാളങ്ങളുടെ അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാനും കാലപ്പഴക്കംചെന്ന പാളങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനും പാളങ്ങളിലെ തേയ്മാനവും വിള്ളലും പരിഹരിക്കാനും കേന്ദ്രം അടിയന്തരമായി ഇടപെടണമെന്ന് പ്രമേയത്തില്‍ ആവശ്യപ്പെടുന്നു. പഴകിയതും ഉപയോഗശൂന്യവുമായ കോച്ചുകള്‍ മാറ്റി പകരം ആധുനിക സൗകര്യങ്ങളോടുകൂടിയ കോച്ചുകള്‍ സ്ഥാപിക്കണം. റെയില്‍വേയിലെ ഒഴിവുള്ള നിര്‍ണായക തസ്തികകളില്‍ അടിയന്തരമായി നിയമനം നടത്തണം.
വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് അടിയന്തര പ്രാധാന്യം നല്‍കണം. കേരളത്തോടുള്ള അവഗണന അവസാനിപ്പിച്ച് ദീര്‍ഘകാല ആവശ്യങ്ങളായ പാത ഇരട്ടിപ്പിക്കല്‍, കേരളത്തിനു മാത്രമായൊരു റെയില്‍വേ സോണ്‍, വൈദ്യുതീകരണം, സിഗ്നല്‍ പരിഷ്‌കരണം, കോച്ച് ഫാക്ടറി തുടങ്ങിയ ആവശ്യങ്ങള്‍ അനുവദിക്കണം. റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ചതും ഇതുവരെ നടപ്പാക്കാത്തതുമായ പദ്ധതികളും നടപ്പാക്കണം. ജില്ലാ കേന്ദ്രങ്ങളിലെ റെയില്‍വേ സ്റ്റേഷനുകള്‍ ആധുനിക സൗകര്യങ്ങളോടു കൂടി നവീകരിക്കണം. സംസ്ഥാനം വെളിയിട വിസര്‍ജന വിമുക്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇവിടെ ഓടുന്ന ട്രെയിനുകളില്‍ ബയോ ടോയ്‌ലറ്റുകള്‍ അടിയന്തരമായി ഏര്‍പ്പെടുത്തണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷട്ട്ഡൗണില്‍ വലഞ്ഞ് യു.എസ്; വിമാന സര്‍വീസുകള്‍ വെട്ടിക്കുറക്കുന്നു, നടപടി 40 ഓളം വിമാനത്തവളങ്ങളില്‍

International
  •  7 days ago
No Image

തെരഞ്ഞെടുപ്പ് സെൽ രൂപീകരിക്കാൻ ആഭ്യന്തര വകുപ്പ്; ജില്ലകളിൽ അഡിഷണൽ എസ്.പിമാർക്ക് ചുമതല

Kerala
  •  7 days ago
No Image

ഹയർസെക്കൻഡറി കൊമേഴ്സ് അധ്യാപക നിയമനത്തിന് പി.ജി മാർക്കിന് വെയ്റ്റേജ്; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  7 days ago
No Image

സ്വർണ്ണപ്പാളി ഇളക്കിയെടുക്കുമ്പോൾ ബൈജു ബോധപൂർവ്വം വിട്ടുനിന്നു; എസ്ഐടി

Kerala
  •  7 days ago
No Image

തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷ സ്ഥാനം; പി.എസ് പ്രശാന്തിന്റെ പകരക്കാരനെ ഇന്ന് തീരുമാനിക്കും

Kerala
  •  7 days ago
No Image

തദ്ദേശ തിരഞ്ഞെടുപ്പ്; കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായി 

Kerala
  •  8 days ago
No Image

മംദാനിയുടെ വമ്പന്‍ വിജയം; മലക്കം മറിഞ്ഞ് ട്രംപ്; ന്യൂയോര്‍ക്കിനുള്ള ഫെഡറല്‍ ഫണ്ട് അനുവദിക്കാന്‍ നീക്കം

International
  •  8 days ago
No Image

'വ്യാജ ബോഡി' ഉണ്ടാക്കി പൊലിസിനെ പറ്റിച്ചു; തമാശ ഒപ്പിച്ചവരെ വെറുതെ വിടില്ലെന്ന് അധികൃതർ

Kuwait
  •  8 days ago
No Image

മലപ്പുറം എസ്പി ഓഫീസിലെ മരംമുറി; സുജിത്ത് ദാസിനെതിരെ പരാതി നല്‍കിയ എസ്.ഐ രാജി വെച്ചു

Kerala
  •  8 days ago
No Image

2026 കുടുംബ വർഷമായി ആചരിക്കും; നിർണായക പ്രഖ്യാപനവുമായി യുഎഇ പ്രസിഡന്റ്

uae
  •  8 days ago