HOME
DETAILS

മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവര്‍ക്കു തെറ്റ് തിരുത്താന്‍ അവസരം

  
backup
November 04, 2016 | 1:29 AM

%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d%e0%b4%97%e0%b4%a3%e0%b4%a8%e0%b4%be-%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b4%9f


ജില്ലയില്‍ പത്തുശതമാനം പേര്‍ അനര്‍ഹര്‍; പതിനഞ്ചു ശതമാനത്തോളം ആളുകള്‍ പട്ടികയ്ക്കു പുറത്ത്
കാക്കനാട്: തെറ്റായ വിവരം നല്‍കി റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവര്‍ക്കു തിരുത്താന്‍ അവസരം. അനര്‍ഹമായി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കു പട്ടികയില്‍നിന്നു പുറത്തുവരാനുള്ള അവസരവും ഇപ്പോഴുള്ള തെറ്റു തിരുത്തല്‍ നടപടിയുടെ ഭാഗമായുണ്ട്.
തെറ്റായ വിവരങ്ങള്‍ നല്‍കി മുന്‍ഗണനാ പട്ടികയില്‍ കടന്നുകൂടിയവര്‍ക്കെതിരേ പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എന്‍ ഹരിപ്രസാദ് അറിയിച്ചു.
ജില്ലയില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നവരില്‍ പത്തുശതമാനം പേര്‍ അനര്‍ഹരാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. ആഡംബര സൗകര്യം ഉള്ളവരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും അടക്കമുള്ളവര്‍ മുന്‍ഗണനാ പട്ടികയിലുണ്ട്. എന്നാല്‍, നേരത്തെ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നവരില്‍ പതിനഞ്ചു ശതമാനത്തോളം ആളുകള്‍ ഇപ്പോള്‍ പട്ടികയ്ക്കു പുറത്തായി.
അനര്‍ഹരായ ആളുകള്‍ കൂടുതലായി മുന്‍ഗണനാ പട്ടികയില്‍ കയറിപ്പറ്റിയതു വിവരങ്ങള്‍ മറച്ചുവച്ചതുമൂലമാണെന്നാണു കണ്ടെത്തിയത്. ഇത്തരത്തില്‍ തെറ്റായി വിവരങ്ങള്‍ നല്‍കിയത് ആരെന്നു കണ്ടെത്താന്‍ നിലവില്‍ സിവില്‍ സപ്ലൈസ് വകുപ്പിന് പദ്ധതിയില്ല.
അതുകൊണ്ട് അനര്‍ഹമായി പട്ടികയില്‍ കയറിപ്പറ്റിയവര്‍ സ്വയം ഒഴിവാകണമെന്നു അധികൃതര്‍ പറഞ്ഞു. കാര്‍ഡ് പുതുക്കലിന്റെ തിരക്കുകള്‍ക്കിടയില്‍ അനര്‍ഹരെ കണ്ടെത്താനാവാത്തതാണു പ്രശ്‌നങ്ങള്‍ക്കു കാരണം.
എന്നാല്‍, ഇതിനു ശേഷം ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്ത് റേഷന്‍ കാര്‍ഡിലെ വിവരങ്ങള്‍ പരിശോധിക്കാന്‍ വകുപ്പ് പദ്ധതിയിട്ടുണ്ട്. ഇത്തരത്തില്‍ വിവരങ്ങള്‍ പരിശോധിക്കുമ്പോള്‍ തെറ്റായ വിവരം നല്‍കി മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടിയുണ്ടാകുകയും ചെയ്യും.
അനര്‍ഹരായവര്‍ തെറ്റായരീതിയില്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയാല്‍ ഇവര്‍ക്കെതിരെ ആര്‍ക്കും പരാതി നല്‍കാം. കൃത്യമായ വിവരങ്ങള്‍ നല്‍കിയാല്‍ ശക്തമായി നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
അതേസമയം റേഷന്‍ കാര്‍ഡ് സംബന്ധിച്ച പരാതികളുടെ എണ്ണം ഒരു ലക്ഷം കഴിഞ്ഞു. ബുധനാഴ്ചവരെ ജില്ലയിലെ ഏഴ് താലൂക്ക് സപ്ലൈ ഓഫീസുകളില്‍, രണ്ട് സിറ്റി റേഷനിംഗ് ഓഫീസ് എന്നിവിടങ്ങളില്‍ നിന്ന് ലഭിച്ചിട്ടുള്ള കണക്കുകള്‍ പ്രകാരമാണിത്.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇന്ത്യൻ യുവത്വത്തിന് ബിഗ് സല്യൂട്ട്'; കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിൽ പ്രതികരിച്ച് മുഖ്യമന്ത്രി വി. ഡി. സതീശൻ

Kerala
  •  2 days ago
No Image

"പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസിന് നന്ദി, ആ പരാമർശമില്ലായിരുന്നെങ്കിൽ ഈ സമരം നടക്കില്ലായിരുന്നു": അഭിജീത് ദീപ്കെ

National
  •  2 days ago
No Image

എഥനോളിന്റെ അളവോ ഗുണനിലവാരമോ പരിശോധിക്കാൻ സംവിധാനമില്ല, കമ്പനികൾ തരുന്നത് വിൽക്കുന്നു; കേന്ദ്ര സർക്കാരിന് മുന്നിൽ പരാതിയുമായി പെട്രോൾ പമ്പുടമകൾ

National
  •  2 days ago
No Image

ഗൾഫ് വ്യോമ മേഖല ആഗസ്റ്റ് 31 വരെ ഉപയോഗിക്കരുത്: വിമാന കമ്പനികൾക്ക് യൂറോപ്യൻ യൂണിയൻ മുന്നറിയിപ്പ്

Saudi-arabia
  •  2 days ago
No Image

'ഇത് വിദ്യാർഥികളുടെയും യുവാക്കളുടെയും വിജയം'; ധർമേന്ദ്ര പ്രധാൻ രാജിയിൽ പ്രതികരണവുമായി പ്രിയങ്ക ഗാന്ധിയും കെ.സി. വേണുഗോപാലും

Kerala
  •  2 days ago
No Image

ഷാർജയിൽ കൊടും ചൂടിൽ ആശ്വാസമായി കനത്ത മഴയും ഇടിമിന്നലും; അൽ ധൈദിൽ വാദികളിലൂടെ ശക്തമായ ഒഴുക്ക്

uae
  •  2 days ago
No Image

വിദ്യാർഥികളുടെ ഇച്ഛാശക്തിക്ക് മുന്നിൽ കേന്ദ്ര സർക്കാർ മുട്ടുകുത്തി; സമരം മോദി സർക്കാരിന്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയെന്ന് പിണറായി വിജയൻ

Kerala
  •  2 days ago
No Image

യൂറോപ്പിൽ കാട്ടുതീ പടരുന്നു; രണ്ടു ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു, സ്‌പെയ്‌നിൽ ദേശീയ അടിയന്തരാവസ്ഥ

International
  •  2 days ago
No Image

ആറു മാസത്തിൽ 86 ജീവനുകൾ; സംസ്ഥാനത്ത് ചെറുപ്പക്കാർക്കിടയിൽ ആത്മഹത്യാനിരക്ക് കുത്തനെ ഉയരുന്നു

Kerala
  •  2 days ago
No Image

'ഈ സര്‍ക്കാരിനെ അധികാരത്തില്‍ നിന്ന് മാറ്റേണ്ട സമയം എത്തിയിരിക്കുന്നു'; ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ വിദ്യാർഥികളെ അഭിനന്ദിച്ച് രാഹുൽ ​ഗാന്ധി

National
  •  2 days ago